Friday, January 21, 2011

ബാല്യകാല സഖി




ക്ലാരയെ എനിക്കിഷ്ടമാണ്
നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
കൊച്ചു പെണ്ണ്

നേര്‍ത്ത പാലത്തിലൂടെ
കൈതത്തോടും താണ്ടി
മുടി കോതിയൊതുക്കി
അക്ഷരം നുണയാ-
നെത്തുന്നവള്‍,
ക്ലാര വെളുത്തിട്ടാണ്

അവളെ കെട്ടിയാല്‍
വെളുത്ത് തുടുത്ത
കുട്ടികളുണ്ടാകുമെന്ന്
പറയുന്നു കൂട്ടുകാര്‍
ബാപ്പയറിഞ്ഞാല്‍
പടിക്ക് പുറത്താക്കുമെന്ന്
മറ്റു ചിലര്‍,
ക്ലാര കൃസ്ത്യാനിയാണ്

ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന്‍ ബാപ്പ
ചങ്കില്‍‍ കത്തി
ഇറക്കുന്നത്
കിനാവില്‍ വന്ന്
ഉറക്കം കെടുത്തും,
ക്ലാരയുടെ അപ്പന്‍
പാവമാണ്,ഒരു സാധു

സുനിതയ്ക്കെന്നെ
പുച്ഛമാണ്,അഹങ്കാരി!
അവള്‍ക്കെന്നെ
കെട്ടിയാലെന്താ?
കോഴിയിറച്ചീം
ബിരിയാണീം
വാങ്ങിക്കൊടുക്കില്ലേ?
ക്ലാര സ്നേഹമുള്ളവളാണ്

പുറമ്പോക്കിലെ
ചോര്‍ന്നൊലിക്കുന്ന
കൂരയിലെ മേരീടേയും
ഷാപ്പില്‍ കൂടിക്കടമുള്ള
ലാസറിന്റേയും മോള്
ക്ലാരയെത്തന്നെ കെട്ടണോന്ന്!
നാശം! ചിന്തിച്ചിരുന്ന്
ഉച്ചക്കഞ്ഞിയുടെ
ബെല്ല് കേള്‍ക്കാതെ
പട്ടിണിയായേനെ!
ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!

111 comments:

വാഴക്കോടന്‍ ‍// vazhakodan said...

ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

കൊമ്പന്‍ said...

സഹോദരാ ഞാനും ഇഷ്ടപെടട്ടെ ഒപ്പം കൈതോടും നാട്ടു വഴിയും

hafeez said...

സുന്ദരമായ കവിത. ക്ലാരയെ എനിക്കും ഇഷ്ടമായി

$.....jAfAr.....$ said...

ക്ലാരയെ എനിക്കും ഇഷ്ട്ടമായി വെറുതെ അല്ലാട്ടോ കാര്യമായിത്തന്നെ...ഒന്നുമില്ലേലും വെളുത്ത കുട്ടികള്‍ ഉണ്ടാകുല്ലോ......ഹി ഹി ഹി ഹി ഹി

കണ്ണനുണ്ണി said...

ശ്ശൊ രണ്ടാം ക്ലാസില്‍ ഇങ്ങനെ... അപ്പൊ ഒരു കോളേജില്‍ എതുംപോഴോ...:)

വര്‍ഷിണി* വിനോദിനി said...

നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
കൊച്ചു പെണ്ണ്...ഈ വര്‍ണ്ണനകളില്‍ ആരാ വീഴാതിരിയ്ക്കാ...നിയ്ക്കും ഇഷ്ടായി അവളെ.

Arun said...

അവള്‍ക്കെന്നെ
കെട്ടിയാലെന്താ?
കോഴിയിറച്ചീം
ബിരിയാണീം
വാങ്ങിക്കൊടുക്കില്ലേ?

ഹ ഹ ചെറുപ്പത്തിലെ കല്യാണചിന്ത കലക്കി
നല്ല കവിത,ക്ലാരയെ എനിക്കും ഇഷ്ട്റ്റായി:)

അപര്‍ണ്ണ II Appu said...

ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന്‍ ബാപ്പ
ചങ്കില്‍‍ കത്തി
ഇറക്കുന്നത്
കിനാവില്‍ വന്ന്
ഉറക്കം കെടുത്തും,

ചെറുപ്പം തൊട്ടേ Safe ആയ പ്രണയം തിരഞ്ഞെടുക്കാന്‍ തുടങ്ങി അല്ലേ?
ക്ലാരയെ ഇഷ്ടപ്പെട്ടു

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ക്ലാരയെ എനിക്കിഷ്ടായി...
അവളെ കുറിച്ചെഴുതിയ ഈ കവിതയും....

ആ ഫോട്ടോയും ഇഷ്ടായീട്ടാ...

Kalavallabhan said...

കവിതയെക്കാൾ മനോഹരമായ ചിത്രം

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ! റിയാസേ ആ ഫോട്ടോ ‘ഗൂഗിള്‍ അമ്മച്ചി’ തന്നതാ. നന്ദി ഗൂഗീള്‍ അമ്മച്ചീ :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ക്ലരയുടെ പേരിലും സ്വന്തം പേരിലും നന്ദി!:)

Sranj said...

ക്ലാര ക്ലാസ്സില്‍ അക്ഷരം നുണഞ്ഞിരിക്കട്ടെ.. അവള്‍ക്കു ഭാവിയെ പറ്റിയോ.. പിറക്കാന്‍ പോകുന്ന വെളുത്ത കുഞ്ഞുങ്ങളെപറ്റിയോ എന്തിന് ഉച്ചയ്ക്ക് വിളമ്പാന്‍ പോകുന്ന ഉച്ചക്കഞ്ഞിയെപറ്റിയോ വല്ല ചിന്തയുമുണ്ടോ?
എന്നാലും ... ക്ലാര മതി...
കാരണം അവള്‍ വെളുത്തിട്ടാണ്... സ്നേഹമുള്ളവളാണ്... പിന്നെ അവളുടെ അച്ചന്‍ പാവമാണ്...

noordheen said...

ഇങ്ങനെ മനുഷ്യന്മാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കവിത എഴുതിയാല്‍ എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും?
കവിത വളരെ നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു.

ആശംസകള്‍

ഭായി said...

ആ വെള്ളം അങ് മാറ്റി വെച്ചേക്ക് വാഴേ....ഇല്ലെങ്കിൽ കുഞാമിനാന്റ ബാപ്പയല്ല ഞാൻ കത്തി കേറ്റും :)

വരികൾ വളരെ നന്നായിട്ടുണ്ട്.

kichu / കിച്ചു said...

ഈ വയസ്സാന്‍ കാലത്താപ്പൊ ഒരു ക്ലാര പ്രേമം :)

ശ്രീനാഥന്‍ said...

ഹായ്!ഹായ്‌!

കാട്ടിപ്പരുത്തി said...

ഇത് മുറിച്ച കവിതയാണോ അതോ മറിച്ച കവിതയാണോ?

Jishad Cronic said...

ക്ലാരയെ നമ്മക്കും പിടിച്ചു.

വാഴക്കോടന്‍ ‍// vazhakodan said...

@കിച്ചൂ -- ഹും അസൂയ!എന്റെയീ ഇരുപത്തേഎഴാം വയസ്സിലും ഞാന്‍ ചെറുപ്പം തന്യാ ഏത്... :)

@ കാട്ടിപ്പരുത്തീ --ഇത് മുറിഞ്ഞ് പോയ പ്രണയകവിത! :)

@ഭായീ ;വേണ്ടാ വെറും വെറുതെ!:)

അഭിപ്രായങ്ങള്‍ക്ക് നന്ദി!

sumayya said...

ക്ലാരയെ എനിക്ക് വളരെ ഇഷ്ടമായി!
നല്ല കവിത!

ആളവന്‍താന്‍ said...

ഈ ക്ലാര എങ്ങനെ? വീഴോ?.....
എനിക്കിഷ്ട്ടായി ക്ലാരയെ.

മുകിൽ said...

സുന്ദരൻ കവിത, വാഴക്കോടാ. ഇഷ്ടപ്പെട്ടു.
എന്തെല്ലാം കാരണങ്ങളാണ് ല്ലേ ക്ലാരയെ ഇഷ്ടപ്പെടാൻ.. വെറുതെ വെറുതെ ഇഷ്ടപ്പെടാൻ.
ആരും ഇഷ്ടപ്പെട്ടു പോകുന്ന കവിത. അഭിനന്ദനങ്ങൾ.

Jithu said...

:D

എന്‍.പി മുനീര്‍ said...

ക്ലാരയാണ് താരം അല്ലേ:)
ബാല്യകാലത്ത് മനസ്സില്‍ സ്വരുക്കൂട്ടുന്ന
സഖിമാരുടെ ലിസ്റ്റ്വെച്ചുള്ള കവിത
രസമായി...

വയ്സ്രേലി said...

ക്ലാരയെ എനിക്കും ഇഷ്ട്ടമായി.. :-)

Unknown said...

അന്നേ വാഴക്കോടന്‍ ആള് കൊള്ളാമല്ലോ!
കെട്ടുന്നതും വെളുത്ത കുട്ടികളുണ്ടാകുന്നതുമൊക്കെയാണ് കിനാവില്‍, അല്ലേ?
കവിത ഇഷ്ടപ്പെട്ടു.

ramanika said...

ക്ലാരയെ എനിക്കും ഇഷ്ട്ടമായി
പിന്നെ ഈ കവിതയും !

zephyr zia said...

മജീ, എല്‍ എഫിലെ എല്ലാ പെണ്‍പിള്ളാരുടേം ചീത്തവിളി കേള്‍ക്കേണ്ടി വന്നിട്ടുള്ള ബുഷറാക്ക്‌ ഈ ക്ലാരേടെ ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ?
: )
ഉണ്ടാവില്ല... ക്ലാര പാവമല്ലേ?
ക്ലാരയെ എനിക്കും ഇഷ്ടായീട്ടോ....

Unknown said...

പാവം ടിന്റുമോന്‍ അപ്പോള്‍ എന്തോ ചെയ്യും ??? അവനും ക്ലാരയെ ഇഷ്ടമാണ് .......

വാഴക്കോടന്‍ ‍// vazhakodan said...

@ഫൌസീ: ബുഷ്രയെ എല്‍ എഫിലെ പിള്ളേരു മുഴുവന്‍ ചീത്ത വിളിച്ചോ? യെപ്പോ? നിങ്ങടേ ആ ഗ്യാങ് ആവാനേ തരമുളളൂ :)ആട്ടേ എന്തിനാണാവോ ചീത്ത വിളി കേട്ടത്? ഞാന്‍ എല്‍ എഫിലെ പിള്ളാരെ ‘മൈന്‍ഡ്’ചെയ്യാത്തത് കൊണ്ടോ അതോ മൈന്‍ഡ് ചെയ്തത് അധികമായിട്ടോ? (രണ്ടാമതാവാനേ വഴിയുള്ളൂ :))
പഴയ സ്കൂള്‍ ദിനങ്ങള്‍ ഓര്‍ത്തു പോയി!

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി!!
സുരേഷ്ബായി ടിന്റു മോന്‍ നിരാശപ്പെടേണ്ടി വരും :)

Anitha Madhav said...

അപ്പോള്‍ കുട്ടിക്കാലം തൊട്ടേ പ്രണയത്തിന് പഠിക്കുവായിരുന്നല്ലേ :)
ക്ലാരയേയും കവിതയും ഇഷ്ടപ്പെട്ടു

ആശംസകള്‍

sumitha said...

നീലക്കണ്ണുകളുള്ള
നിലാവിന്റെ ചേലുള്ള
ക്ലാരയെ എനിക്കും ഷ്ടമായി!

ലളിതം, സുന്ദരം

Ismail Chemmad said...

ഒളികണ്ണിട്ടെന്നും
നോക്കാറുണ്ട്
ക്ലാസിലെ കുഞ്ഞാമിന
ഓള്‍ടെ അറവുകാരന്‍ ബാപ്പ
ചങ്കില്‍‍ കത്തി
ഇറക്കുന്നത്
കിനാവില്‍ വന്ന്
ഉറക്കം കെടുത്തും,
ക്ലാരയുടെ അപ്പന്‍
പാവമാണ്,ഒരു സാധു

ഒഴാക്കന്‍. said...

വാഴേ,

കിളവന്‍ ആയ ഈഉള്ളവനിപ്പോഴും ആ ക്ലാരയെ ഇഷ്ട്ടമാ എന്ന് പറ!

പിന്നെ ആ ഇക്കാന്റെ കത്തി ഒന്ന് കരുതി ഇരുന്നാ നന്ന് :)

TPShukooR said...

എനിക്ക് ക്ലാരയെ അത്ര ഇഷ്ടമായില്ല. പക്ഷെ കവിത ഇഷ്ടപ്പെട്ടു.

സുല്‍ |Sul said...

നല്ല കവിത.
എന്നാലും ഇത്രക്കും ബേണ്ടാരുന്നെന്റെ ബായക്കോഡാ. ഈ കവിതയിലെ ദാര്‍ശനിക പ്രശ്നം ഇന്നത്തെ കേരള സമൂഹവുമായി കൊയഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. ഒരു മുസ്ലിം നാമധാരിയായ കവി സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു കൃസ്ത്യന്‍ നാമധാരിയെ ആണെന്നുള്ളത് തന്നെ ആദ്യത്തെ ഇഷ്യു. ലവ് ജിഹാദ് എന്നെല്ലാം പണ്ട് പള്ളീലച്ചന്മാര്‍ കൂട്ടത്തോടെ പറഞ്ഞിരുന്നത് ഇവന്മാരെ കണ്ടിട്ടല്ല എന്നാരു പറഞ്ഞു.

അടുത്ത പ്രശ്നം ഉദിച്ചു വരുന്നത് സുനിതയെന്ന സവര്‍ണ്ണഹിന്ദു പേരിനോടൊപ്പമാണ്. അവള്‍ക്കെന്നും മറ്റുള്ളവരെ പുച്ഛമാണെന്നു പറയാന്‍ കവി ഒരിക്കലും മടികാട്ടുന്നില്ല. അതു മാത്രമല്ല അവള്‍ക്ക് കോയിബിരിയാണി വാങ്ങി കൊടുക്കാന്‍ ബായക്കോടന്‍ താല്പര്യപ്പെടുന്നുണ്ടെങ്കിലും സവര്‍ണ്ണഹിന്ദു പുച്ഛരസാ‍ക്രമണം ഭയന്ന് കവി അവിടെനിന്നും തെന്നി മാറുകയാണ്.

ഏറ്റവും അവസാനമായും എന്നാല്‍ നമ്മള്‍ പലരും കണ്ടില്ലെന്നു നടിക്കുന്നതുമാ‍യ മറ്റൊരു ഭിംബം കൂടി കവി ഈ കവിതയില്‍ കുടിയിരുത്തുന്നുണ്ട്. സ്വന്തം മതവിശ്വാസിയായ കുഞ്ഞാമിന തന്നെ മാടി വിളിക്കുന്നുണ്ടെന്നറിഞ്ഞിട്ടും, അവളുടെ ബാപ്പയെ ഒരു ഭീകരനാക്കി ചിത്രീകരിച്ച് സ്വത്വത്തോടുതന്നെ യുദ്ധം പ്രഖ്യാപിച്ച് മുഖം തിരിക്കുന്ന കവി നിര്‍വ്വഹിക്കുന്നത് അമേരിക്കന്‍-ഇസ്രയേലി ഹിഡന്‍ അജണ്ടയുടെ കുഴലൂത്ത് മാത്രമാണെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല.

അതോടൊപ്പം ക്ലാരയുടെ അച്ചന്‍ ഒരു പച്ചപ്പാവമാണെന്ന ഒരു ഗ്രീന്‍ സര്‍ട്ടിഫിക്കറ്റും കവി നല്‍കുന്നുണ്ട്, എല്ലാ കുഞ്ഞാടുകളും സ്നേഹത്തിന്റെ കറപുരളാത്ത ആള്‍ രൂപങ്ങളാണെന്ന് വരഞ്ഞിടാന്‍.

എനിക്കറിയേണ്ടതെന്താണെന്നു വച്ചാല്‍ ക്രിസ്തുമത പ്രചരണാര്‍ത്തം ബായക്കോടനു പണം വരുന്ന സ്വിസ് ബാങ്ക് എക്കൊണ്ട് ഏതാണെന്നാണ്. ഒരിക്കല്‍ വിക്കിലീക്സില്‍ വരും മോനേ. കാലം വിധൂരമല്ല. :)

(എന്നെക്കൊണ്ട് ഇത്രയേ പറ്റൂ :))

Areekkodan | അരീക്കോടന്‍ said...

ആദ്യമായി ഒരു കവിത എനിക്ക് മനസ്സിലായി!!!!

വാഴക്കോടന്‍ ‍// vazhakodan said...

@ സുല്ലേ........അനര്‍ഘ നിമിഷങ്ങളുടെ ഓക്കനങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച ഒരു കേവല ദാര്‍ശനികതയുടെ മൂര്‍ത്തീ ഭാവം മാത്രമാണ് ഞാനിവിടെ കൊറിയിടാന്‍ ഉദ്ധേശിച്ചത്. അതില്‍ ക്ലാര എന്ന ബിമ്പത്തെ മത സാമൂഹിക ബിംബമായി കാണാതെ സ്മേസ്മര ശക്തിയുടെ കാവലാളായി മാത്രമേ അവതരിപ്പിക്കപ്പെടുന്നുള്ളൂ. അല്ലാതെ അയ്യ്യേ ഞാന്‍ കാശ് വാങ്ങിച്ച് ക്ലാരയെ ഒഴിവാക്കിയതൊന്നുമല്ല :)

എന്റെ സുല്ലേ, ഇത് ഗംഭീരമായിപ്പോയി!:)
ചിരിപ്പിച്ചു!

Sranj said...
This comment has been removed by the author.
Sranj said...

എല്ലാരും പരഞ്ഞ പോലെ ഞാനും വിചാരിച്ചു.. സന്തോഷിച്ചു... ഒരു കവിത എനിയ്ക്കും മനസ്സിലായീന്ന്...

പക്ഷെ സുല്ലേ... സുല്ല്!

ഇപ്പഴാ സത്യത്തില്‍ ഇതിന്റെ ഉള്ളുകള്ളി പുടികിട്ടീത്..! അമ്പട വീരാ..അതാണ് കാര്യം.. ല്ലേ?

സുല്‍ |Sul said...
This comment has been removed by the author.
സുല്‍ |Sul said...

Sranj,
ചക്കരയില്‍ പൊതിഞ്ഞ മയക്കുമരുന്നല്ലേ ബായക്കോടന്‍ എല്ലാവര്‍ക്കും വിതരണം നടത്തുന്നത്. ഈ അനീതിക്കെതിരെ ശബ്ദിക്കാന്‍ ആരുമില്ലേ ഇവിടെ.

വാഴക്കോടന്‍ ‍// vazhakodan said...

കാക്കാമാരുടെ ശബ്ദമിതാ കാ കാ കാ :)
ഈ ശബ്ദം മതിയോ?
സത്യായിട്ടും ഞാന്‍ ക്ലാരയ്ക്ക് മിഠായിയൊന്നും കൊടുത്തിട്ടില്ല. വെറുതെ ഇല്ലാവചനം പറഞ്ഞ് ആളെക്കൂട്ടരുത് :)

അപര്‍ണ്ണ II Appu said...

ഈശ്വരാ...ഈ കവിതയ്ക്ക് ഇങ്ങനേം അര്‍ത്ഥമുണ്ടായിരുന്നോ? :)

സച്ചിന്‍ // SachiN said...

നല്ല കവിത,നല്ല രചന
കവിത വായിച്ച് കമന്റുകള്‍ വായിച്ചപ്പോഴാണ് ‘സുല്‍’ഇട്ട കമന്റ് കണ്‍ട് ഞെട്ടിയത്.എന്തായാലും ഒരൊന്നൊന്നര കമന്റായി.

വാഴക്കോടനും സുല്‍ നും ആശംസകള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനോഹരമായിരിക്കുന്നു ഈ കവിത......
എല്ലാ ഭാവുകങ്ങളും നേരുന്നു

Kadalass said...

ക്ലാരയെ എനിക്കിഷ്ടമാണ്
പക്ഷെ വെറുതെയല്ല...

നന്നായിട്ടുണ്ടു
എല്ലാ ആശംസകളും!

പാര്‍ത്ഥന്‍ said...

സുല്ലേ, സവർണ്ണ പെൺകുട്ടി ബിരിയാണി കയിക്കൂലാ. നെയ്ച്ചോറാ നല്ലത്; വിത്തൌട്ട് ബീഫ്.

Typist | എഴുത്തുകാരി said...

സുന്ദരമായ ലളിതമായ കവിത. എന്നിട്ടാ ക്ലാരയിപ്പോൾ എവിടെ?

വാഴക്കോടന്‍ ‍// vazhakodan said...

ചേച്ചീ..ക്ലാരയിപ്പോള്‍ എവിടെയെങ്കിലുമൊക്കെ കുട്ടികളും കെട്ടിയോനുമൊക്കെയായി ജീവിച്ചിരിപ്പുണ്ടാവും.

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു..

സ്നേഹത്തോടെ..

ശ്രദ്ധേയന്‍ | shradheyan said...

ക്ലാര ഒരു നാടന്‍ പെണ്ണാണ്. ഇതൊരു നല്ല നാടന്‍ കവിതയും! :)

Junaiths said...

ക്ളാര കലക്കീട്ട ഗഡീ ...ബീവാത്തു & കുഞ്ഞാമിന പണ്ടേ കൂടുണ്ടാല്ലേ..കുവൈറ്റ് അളിയന്‍ നിന്നെ അന്നേ അരിഞ്ഞേനെ..

NAZEER HASSAN said...

ഓഹോ ക്ലാരയേയും നിനക്കിഷ്ടമായിരുന്നോ? ഹും ഉണ്ണിയെ കണ്ടാല്‍ അറിയാം...:)

കവിത കൊള്ളാം ഗെഡീ!

Arun said...

@സുല്‍!!! ഹ ഹ ഹ കലക്കി :)

പാവപ്പെട്ടവൻ said...

ഒരു കാര്യത്തിൽ ക്ലാര ഭാഗ്യവതിയാണ് ബാഴക്കോടനെ കെട്ടിയില്ലല്ലോ

പട്ടേപ്പാടം റാംജി said...

വെളുത്തതല്ലേ?
എല്ലാം പാവങ്ങളല്ലേ?
എന്തെങ്കിലും കിട്ടുമോ ആവോ?
അതും കൂടി ആയാല്‍ ഉഷാറായി.

കൊച്ചു കൊച്ചു വാക്കുകളിലൂടെ
സുന്ദരമാക്കിയ വരികള്‍.

സന്തോഷ്‌ പല്ലശ്ശന said...

ഈ കവിത എനിക്കിഷ്ടായി വാഴക്കോടനിലെ പളുങ്കുപോലുള്ള കവി-കവിത്വം ഉടയാതെ പുറത്തുവരുന്നുണ്ട് ഈ കവിതയിലൂടെ. ബാല്യത്തില്‍ തന്നെ യൗവനത്തിന്റെ നയത്രന്ത്രങ്ങളും മാനസിക വ്യാപാരങ്ങളും സമ്മേളിക്കുന്നുണ്ട് ഇതിലെ പയ്യനില്‍. അപകടം പിടിച്ച ഒരു ദശയാണ് ബാല്യത്തിലെ ഈ അവസ്ഥകള്‍.
പുറംമ്പോക്കിലെ ചോര്‍ന്നൊലിക്കുന്ന കുടിലിലെ ക്ലാരയേയും അവളുടെ സാധുക്കളായ മാതാപിതാക്കളേയും ഓര്‍ക്കുമ്പൊ ബാലമനസ്സിന്റെ നിഷ്‌കളങ്കതയ്ക്കുപോലും വരുന്ന ചാഞ്ചല്യം ഈ കാലത്തിന്റെ ദുസ്സ്വാദീനങ്ങളാണ്.


വാഴക്കോടന്റെ എല്ലാ കവിതകളു ഇങ്ങിനെ മികച്ചതാവട്ടെ...

വിമര്‍ശിക്കാന്‍ ഒരു പഴുതും കിട്ടാതെ മടങ്ങുന്നു ട്ടാ....
ഞാലിപ്പൂവന്‍ വാഴേ....

പകല്‍കിനാവന്‍ | daYdreaMer said...

:)
claaraye enikkum ishtaayi. :)
sullinem.. :)

ജിപ്പൂസ് said...

എന്തായാലും ക്ലാരേനെ പടച്ചോന്‍ കാത്തു.പിന്നെയ് എല്‍.എഫിന്‍റെ മുമ്പില്‍ വാഴ വെച്ചിട്ടുണ്ട് വാഴ വെച്ചിട്ടുണ്ട്ന്നു പണ്ട് പിള്ളാര് പറഞ്ഞിരുന്നത് ദിതായിരുന്നല്ലേ..

Hashiq said...

ക്ലാരയെ കാണുമ്പോഴൊക്കെ മഴയുണ്ടായിരുന്നോ വാഴക്കോടാ...?
പിന്നെ..മറ്റൊരു കാര്യം..'പോഴത്തരങ്ങള്‍' ഇപ്പോള്‍ പോരാത്തത് കഷ്ടമാണ്.......

വാഴക്കോടന്‍ ‍// vazhakodan said...

ക്ലാരയെ എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില് വളരെ‍ സന്തോഷം.അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി.

@ഹാഷിക്ക്: സമയക്കുറവാണ് പോഴത്തരങ്ങളിലേക്ക് കടക്കാത്തത്.അധികം വൈകാതെ ആ വഴിക്കും വരാം.

സ്നേഹത്തോടെ...

നിരഞ്ജന്‍.ടി.ജി said...

Baayakkodaa..aa bayikku thanne potte..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal...........

Anonymous said...

ക്ലാര എനിക്കിഷ്ടം....ബാല്യകാലത്തിലേക്ക് ആവാഹിച്ച വരികള്‍

Unknown said...

വെറുതെ എല്ലാം വെറുതെ!എല്ലാം വെറുതെ!...ഓർക്കാൻ സുഖമുള്ള ഓർമകൾ!.

പാവത്താൻ said...

ക്ലാര, കുഞ്ഞാമിന, സുനിത.....
മതസൌഹാര്‍ദ്ദം
ഹും... സുനിതേ വിട്ടേക്കു.. ഞങ്ങള്‍ ഹിന്ദുക്കള്‍ സമ്മതിക്കുകേല.

Sabu Kottotty said...

ക്ലാരയും വാഴക്കോടനും എത്രാം ക്ലാസ്സിലാ പഠിയ്ക്കുന്നെ... ആദ്യം അതു പറ. കുട്ട്യോളുടെ കാര്യം പിന്നെപ്പെറയാം...
(സുല്ലിന്റെ കമന്റിനടിയില്‍ നീട്ടി ഒരു വര...)

Sabu Kottotty said...

ബ്ലോഗ് മീറ്റിന്റെ തീയതിയും സ്ഥലവും ഇവിടെ

ശ്രീജ എന്‍ എസ് said...

കവിതയും കമന്റും രസകരം ..

നികു കേച്ചേരി said...

vaayicchu

ishaqh ഇസ്‌ഹാക് said...
This comment has been removed by the author.
ishaqh ഇസ്‌ഹാക് said...

മനസിലാകുന്ന ഭാഷയിൽ
മനസിൽനിന്നൊരു കവിത!
മനസ്സിലായ കവിതയ്ക്ക്
മനസ്സിൽ നിന്നൊരു ആശംസ!

നല്ലകവിത!.

ഗീത രാജന്‍ said...

ഈ ക്ലാരയെ ഇഷ്ടമായീ കേട്ടോ
കവിതയും

വിജയലക്ഷ്മി said...

ലളിതമായ വരികള്‍ ..കവിത ഇഷ്ടപ്പെട്ടു..ക്ലാരയെയും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പച്ചപിടിച്ചുകിടക്കുന്ന മനസ്സിലെ ഒറ്റയടിപ്പാതയിലൂടെ പുസ്തകക്കെട്ടും ചുമന്നുള്ള ഈ യാത്ര വളരെ മനോഹരമായി..

MOIDEEN ANGADIMUGAR said...

താങ്കളുടെ ബ്ലോഗിലെത്താൻ ഞാനൊത്തിരി വൈകിപ്പോയി. കവിത വളരെയധികം ഇഷ്ടമായി.

Akbar said...

വാഴേ ..ചില കവിത വായിച്ചാല്‍ കത്തി എടുത്തു കുത്താന്‍ തോന്നു. ഈ കവിത വായിച്ചപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടിയത് ഒരു പൂവന്‍ പഴമാണ്. അതങ്ങോട്ട് തരുന്നു. കവിത അതി മനോഹരമായി. കൊച്ചു പയ്യന്റെ നിഷ്കളങ്കതയും പുത്തന്‍ തലമുറയുടെ പ്രായത്തില്‍ കവിഞ്ഞ പ്രായോഗിക ചിന്തയും എല്ലാം വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞു പോകുന്നു ഈ കവിതയില്‍.

ഇപ്പോള്‍ എനിക്കും പറയാന്‍ തോന്നുന്നു.
"വാഴക്കൊടനെ" എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!

Unknown said...

നീയൊരു പുലിതന്നെ!!!
വലരെ മനോഹരമായി സംവദിക്കുന്നുന്നുണ്ട്
ലളിതമായ വരികൾ..

വാഴക്കോടന്‍ ‍// vazhakodan said...

ലളിതമായ ഒരു കവിത എഴുതാന്‍ കഴിയുകയും അത് നിങ്ങള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു എന്നറിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
പ്രോത്സാഹനങ്ങള്‍ നല്‍കിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി!

Hamza Vallakkat said...

നന്നായിട്ടുണ്ട് , ക്ലാരയെ എനിക്കും ഇഷ്ടമായി , ക്ലാരയെ എനിക്കും ഇഷ്ട്ടമായി വെറുതെ അല്ലാട്ടോ കാര്യമായിത്തന്നെ

അതിരുകള്‍/പുളിക്കല്‍ said...

ക്ലാര അവള്‍ സുന്ദരി തന്നെ....ഒരു ചാന്‍സ് തരുമോ വെറുതെ വേണ്ട...ബിരിയാണിയും കോഴിയിറച്ചിയും തരാം....നന്നായിരിക്കുന്നു.

ഒരില വെറുതെ said...

കുട്ടിത്തം തുളുമ്പുന്നു. സുന്ദരം ഈ വരികള്‍.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഞാനിപ്പോഴാണ് വായിക്കുന്നത്. കവിത അസ്സലായിട്ടുണ്ട്. ബാല്യത്തിന്റെ നിഷ്കളങ്കത ഉണ്ടതില്‍. അഭിനന്ദനങ്ങള്‍!!

comiccola / കോമിക്കോള said...

ക്ലാരയെ എനിക്കും ഇഷ്ടമായി, ആശംസകള്‍..!!

സീത* said...

ക്ലാരയെ മനസ്സിലേറ്റുന്നു...മനസ്സിൽ ഒരു കുട്ടിക്കാലം മിന്നി മാഞ്ഞു

ശ്രീജിത് കൊണ്ടോട്ടി. said...

നിഷ്കളങ്ക പ്രണയങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊക്കെ ഇനി ആരെങ്കിലും പറയുമോ ആവോ? കവിത എനിക്കും ഇഷ്മായി.

Anonymous said...

ക്ലാരയെ എനിക്കും ഇഷ്ടപ്പെട്ടു...വെറുതെ... :-)

Anonymous said...

ക്ലാരയെ എനിക്കും ഇഷ്ടപ്പെട്ടു...വെറുതെ... :-)

Unknown said...

മുലപ്പാല്‍



മുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള്‍ മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....

ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള്‍ പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....

അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........




[മുഹമ്മദ്‌ ഫാഇസ്]

ഭാനു കളരിക്കല്‍ said...

പെരുത്ത് ഇഷ്ടപ്പെട്ടു.

Unknown said...

വെറും വെറുതെ..............വെറുതെ

chillujalakangal said...

wow! nice and cute....:)

വാഴക്കോടന്‍ ‍// vazhakodan said...

ബാല്യകാല സഖിയെ നിങ്ങള്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം.അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഫൈസല്‍ ബാബു said...

വേഗം വിട്ടോ മോനേ ക്ലാര അവിടെ കാണും പക്ഷേ കഞ്ഞി കാണില്ല .....

സങ്കൽ‌പ്പങ്ങൾ said...

ആയിരം ക്ലാരമാര്‍ കടന്നുപോകുന്നു ഒരു ജീവിതത്തില്‍ ..എങ്കില്ലും ഈ ക്ലാരകൂടുതല്‍ സുന്ദരിയായിരിക്കുന്നു..ആശംസകള്‍....

കെ.എം. റഷീദ് said...

എന്നിട്ട് ക്ലാരയെ കെട്ടിച്ചോ

Anonymous said...

മനോഹരമായ കവിത.....ക്ലാരയെ എനിക്കും ഇഷ്ടമായി.....
(ക്ലാര ഇന്നു ആദ്യം വായിച്ചപ്പോള്‍ മനസ്സിനക്കരയില്‍ ജയറാം പറയുന്ന ക്ലാരയെ ഓര്‍ത്തുപോയി....)
ആശംസകള്‍....

സുല്‍ |Sul said...

100 ട്ടാ... ആശംസകള്‍!

Sophia said...

അമ്പമ്പോ... സമ്മതിച്ചിരിക്കുന്നു...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അമ്പടാ.. മുട്ടേന്ന് വിരിഞ്ഞില്ല!

കവിത നന്നായീ ട്ടോ. വളരെ വളരെ.

Anonymous said...

good!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

അനശ്വര said...

കവിത ഇഷ്ടമായി..കുറെ നാള്‍ കൂടീട്ട് വായിച്ചിട്ട് മനസ്സിലായ ഒരു കവിത..!ആശംസകള്‍..
സുല്ലിന്‌ ഒരു സല്യൂട്ടും..

ബഷീർ said...

എനിക്കും ഇഷ്ടമായി.. ആ ഇഷ്ടത്തെ..

ചക്കി said...

ഇത്രയൊക്കെ ഒപ്പിച്ചത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലാ...

ഇസ്മയില്‍ അത്തോളി said...

ഹമ്പട വഴക്കോടാ ..............ക്ലാരയെ തന്നെ കെട്ടണം അല്ലെ.....
അവള്‍ക്കാങ്ങളമാര്‍ അഞ്ചു പേരുണ്ട്.
തടി കേടാക്കരുത്..........................
എഴുത്ത് നന്നായി .ആശംസകള്‍ .........
[എന്റെ മുറ്റത്തേക്കു സ്വാഗതം..........]

sivaraman mavelikkara said...

dear Vazhakkodan
Nice leterary images.ilovethem.Keep on writing.
Sivaraman

ജയരാജ്‌മുരുക്കുംപുഴ said...

manoharamayi..... abhinandanangal.... pinne blogil puthiya post.... EE ADUTHA KALATHU..... vayikane......

നിസാരന്‍ .. said...

ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!
ഈ വരികളാണ് കവിതയുടെ ആത്മാവ്‌

B Shihab said...

ക്ലാരയെ എനിക്കിഷ്ടമാണ്
വെറുതെ
വെറും വെറുതെ!ഇഷ്ടപ്പെട്ടു

മിനി പി സി said...

ക്ലാര ഭാഗ്യവതിയാണ് ,അവളെ ഇങ്ങനെ വര്‍ണ്ണിക്കാന്‍ ഒരാളുണ്ടായല്ലോ .നന്നായിരിക്കുന്നു ആശംസകള്‍ !

Unknown said...

nice..