അറിയിപ്പ്
എന്നെ ഹൃദയത്തിലേക്ക്
ഡൗണ്‍ലോഡ് ചെയ്തവളോട്,
എന്‍റെ പുതിയ വേര്‍ഷന്‍
അപ്ഡേറ്റ് ചെയ്യുക,
പ്രൊഫൈലും സ്റ്റാറ്റസും
ഏറെ മാറിയിട്ടുണ്ട് !!
****************
വിശ്വാസം
പൊരുത്തങ്ങള്‍ നോക്കി
രാഹുകാലത്തിന് മുമ്പേ
മുഹൂര്‍ത്തം കുറിച്ചിട്ടെന്താ?
കെട്ടുന്നത് മിന്ന് തന്നെയല്ലേ!
***********************
മരണാനന്തരം
മരിച്ചവര്‍ക്ക് വേണ്ടി
കര്‍മ്മങ്ങളേറെ ചെയ്യരുത്,
ആത്മാവ് സ്വര്‍ഗ്ഗവും താണ്ടി
പൊയ്ക്കളഞ്ഞാലോ ??
********************
പശ്ചാതാപം
നിന്‍റെ ചുണ്ടില്‍
മുത്താഞ്ഞിട്ടാണ്
നീയെന്‍റെ പ്രണയം
അറിയാതെ പോയത്.
*******************
പാപമോചനം
ജെസിബിയാണ് കൊന്നത്
ടിപ്പറാണ് തിന്നത്,
അങ്ങിനെയാണ് പാപം
തീര്‍ന്നത് !
*******************
കാഴ്ച
സ്വന്തം ചോരയെന്ന്
നെഞ്ചോട് ചേര്‍ത്ത്
നെറുകില്‍ മുത്തിയവന്‍
നെഞ്ച് തകര്‍ത്ത്
വൃദ്ധ സദനത്തില്‍
അയാളെ ചേര്‍ത്തുവെച്ചു!!
********************
പെയ്തൊഴിയാതെ
സങ്കടങ്ങളൊഴിഞ്ഞ
നേരമില്ലാത്തതിനാല്‍
കരയാന്‍ സമയം കിട്ടിയില്ല,
ഇനിയെങ്കിലും ഞാനൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!
**********************
ശീലങ്ങള്‍
മകന്‍
മുച്ചീര്‍പ്പ് വാഴ,
പതിനെട്ടാം പട്ട,
കുലം മുടിയന്‍.
മകള്‍
താലിപ്പൊന്ന്
വേളിപ്പുടവ
പേറ് യന്ത്രം
ശുഭം!
*****************
പ്രണയം
തീരാ തര്‍ക്കത്തിലാണ്,
കണ്ണെന്ന് ചുണ്ടെന്ന്
നീണ്ട കാര്‍ക്കൂന്തലെന്ന് !
തര്‍ക്കത്തിനില്ലാതെ
മാറിനിന്നു അവളുടെ
ആസ്തികണ്ട മനസ്സ്!
*******************
ഒസ്യത്ത്
എന്നെ ഹൃദയത്തിലേക്ക്
ഡൗണ്‍ലോഡ് ചെയ്തവളോട്,
എന്‍റെ പുതിയ വേര്‍ഷന്‍
അപ്ഡേറ്റ് ചെയ്യുക,
പ്രൊഫൈലും സ്റ്റാറ്റസും
ഏറെ മാറിയിട്ടുണ്ട് !!
****************
വിശ്വാസം
പൊരുത്തങ്ങള്‍ നോക്കി
രാഹുകാലത്തിന് മുമ്പേ
മുഹൂര്‍ത്തം കുറിച്ചിട്ടെന്താ?
കെട്ടുന്നത് മിന്ന് തന്നെയല്ലേ!
***********************
മരണാനന്തരം
മരിച്ചവര്‍ക്ക് വേണ്ടി
കര്‍മ്മങ്ങളേറെ ചെയ്യരുത്,
ആത്മാവ് സ്വര്‍ഗ്ഗവും താണ്ടി
പൊയ്ക്കളഞ്ഞാലോ ??
********************
പശ്ചാതാപം
നിന്‍റെ ചുണ്ടില്‍
മുത്താഞ്ഞിട്ടാണ്
നീയെന്‍റെ പ്രണയം
അറിയാതെ പോയത്.
*******************
പാപമോചനം
ജെസിബിയാണ് കൊന്നത്
ടിപ്പറാണ് തിന്നത്,
അങ്ങിനെയാണ് പാപം
തീര്‍ന്നത് !
*******************
കാഴ്ച
സ്വന്തം ചോരയെന്ന്
നെഞ്ചോട് ചേര്‍ത്ത്
നെറുകില്‍ മുത്തിയവന്‍
നെഞ്ച് തകര്‍ത്ത്
വൃദ്ധ സദനത്തില്‍
അയാളെ ചേര്‍ത്തുവെച്ചു!!
********************
പെയ്തൊഴിയാതെ
സങ്കടങ്ങളൊഴിഞ്ഞ
നേരമില്ലാത്തതിനാല്‍
കരയാന്‍ സമയം കിട്ടിയില്ല,
ഇനിയെങ്കിലും ഞാനൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!
**********************
ശീലങ്ങള്‍
മകന്‍
മുച്ചീര്‍പ്പ് വാഴ,
പതിനെട്ടാം പട്ട,
കുലം മുടിയന്‍.
മകള്‍
താലിപ്പൊന്ന്
വേളിപ്പുടവ
പേറ് യന്ത്രം
ശുഭം!
*****************
പ്രണയം
തീരാ തര്‍ക്കത്തിലാണ്,
കണ്ണെന്ന് ചുണ്ടെന്ന്
നീണ്ട കാര്‍ക്കൂന്തലെന്ന് !
തര്‍ക്കത്തിനില്ലാതെ
മാറിനിന്നു അവളുടെ
ആസ്തികണ്ട മനസ്സ്!
*******************
ഒസ്യത്ത്
2 comments:
ഹൈക്കു പരീക്ഷണങ്ങള്‍ സമര്‍പ്പിക്കുന്നു!
ആത്മാവ് സ്വര്‍ഗവും താണ്ടി അതുക്കും മേലേ പോയാലോ!!!!!!
സൂപ്പര്‍. എല്ലാം സൂപ്പര്‍
Post a Comment