പ്രിയപ്പെട്ട കൂട്ടുകാരെ,
ഞാന്‍ ആദ്യമായി എഴുതിയ ഈ കൊച്ചു കവിത ഇന്ന് മലയാള മനോര ബ്ലോഗില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന സന്തോഷ വര്‍ത്തമാനം എല്ലാവരെയും അറിയിക്കട്ടെ. എന്റെ ഈ സന്തോഷത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാരെയും നന്ദിയോടെ ഈയവസരത്തില്‍ സ്മരിക്കുന്നു. ഇനിയും നല്ല സൃഷ്ടികളുമായി നിങ്ങളുടെ മുന്നിലെത്താന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
സസ്നേഹം,
വാഴക്കോടന്‍.
അമ്മയുടെ വിലാപം
കുഞ്ഞേ നീയിന്ന് എവിടെയാണ്?
എന്നോമനക്കണ്ണാ നീയെങ്ങു പോയി?
കൂട്ടം പിരിഞ്ഞു നീ പോയൊരു നേരത്തും,
നിന് സുഖ സൌഖ്യത്തിനായി തേടുമീയമ്മ
മകനെ നീയോര്‍ക്കുക നിന്നെ ഞാന്‍ ഊട്ടിയത്,
എന്‍ പ്രാണന് പകുത്തതില്‍ സ്നേഹം ചാലിച്ച്,
അമ്മിഞ്ഞപ്പാല് മധുരം നിന് ചോരിവാ നിറച്ച് നല്കീ
അന്തിക്കും പിന്നെ നീ കരഞ്ഞപ്പോഴോക്കെയും
വീണ് വീണ് നടക്കാന്‍ പഠിച്ച നീ പിന്നെ
ഓടിക്കളിച്ച് തളര്‍ന്നിരുന്നോരോ മാവിന് ചുവട്ടിലും,
കൊഞ്ചി കൊഞ്ചി പറയാന്‍ പഠിച്ചു നീ പിന്നെ
പാടിപ്പറഞ്ഞതും എഴുതിപ്പഠിച്ചതും സത്യമേവ ജയതേ
പഠനങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് നീ
പാഠ്യേതരങ്ങളില്‍ കാതുകള്‍ കൂര്‍പ്പിച്ച്,
ഒറ്റടിപ്പാതയില്‍ ഏകനായ് നീങിയ നിന്നിഴല് പോലും
എന്നെ അസ്വസ്ഥമാക്കി നീറിയെരിഞ്ഞാ നാളുകള്‍,
മകനേ അറിഞ്ഞില്ല നിന് വഴി പാപമെന്നുരയ്ക്കാന്‍ കഴിഞ്ഞില്ല
പിന്‍വിളി കേള്‍ക്കാതെ നടന്ന് പോയൊരെന്‍ കണ്മണീ
നീയറിയുക,പെറ്റ വയറിന് തീരാ നൊമ്പരം,
അമ്പിളിയില്ലാതിരുട്ടു വീണാകായം പോലെ
നിന് മുഖം കാണാതെ നിന് സ്വരം കേള്‍ക്കാതെ
മാമ്പൂവെത്ര വിടര്‍ന്നു കൊഴിഞ്ഞു,
നിന്നെയൊന്നോര്‍ക്കാതെ കണ്ണീരുതിര്‍ക്കാതെ
അസ്തമയമുണ്ടായില്ലെന്നറിയുക എന്നുണ്ണീ..
കൂടപ്പിറപ്പുകളെ വേട്ടയാടി കൊന്നു കൊലവിളി നടത്തിയ
കാട്ടുജാതികള്‍ തന് കൂട്ടത്തില്‍ നീയെങ്ങാന്‍
അകപ്പെട്ടുപോയോ ചൊല്ലുകയെന്‍ കനിയേ,
അമ്മ തന് മാറ് പിളര്‍ന്ന് ചോരയൂറ്റിക്കുടിച്ച്
കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ,
നരാധമരില്‍ നിന്നേറ്റം ഉത്തമനായൊരു
പോരാളിയായ് നിനക്ക് മാറ്റം വന്നോ പറയുക.
ഇല്ല മകനേ നിനക്കതിനു കഴിയില്ല,
നിനക്കൊരാളെയും വേട്ടയാടാനാവില്ല
നിനക്കൊരു അമ്മയുടെയും സഹോദരിയുടെയും
നെഞ്ച് പിളര്‍ക്കാനാവില്ല,
നിനക്കീ ഭൂമിയെ പകുത്ത് പല തുണ്ടങ്ങള്‍ ആക്കാന്‍ കഴിയില്ല,
നിനക്കെവിടെയും തിന്മയുടെ വേലികളുയര്‍ത്താന്‍ കഴിയില്ലാ....
ഞാന്‍ നിന്നെയൂട്ടിയ അമ്മിഞ്ഞപ്പാലിനില്ലേ ഒരു സത്യവും?
ഞാന്‍ നിനക്ക് സ്നേഹത്താലൂട്ടിയ ചോറിനുമില്ലേ ഒരു സ്വപ്നവും?
ഞാന്‍ പാടിയ താരാട്ടില്‍ ഏത് വരികളാണ് കുഞ്ഞേ നിരര്‍ത്ഥമായത്?
ഞാന്‍ കൈപിടിച്ചു നടത്തിയ വഴിയിലെവിടെയാണ് മുള്ളുകള്‍ നിറഞ്ഞത്?
വഴി പിഴച്ച കൂട്ടത്തില്‍ മകനേ നീയുണ്ടെങ്കില്‍ വരിക
എന്നുണ്ണീ വന്നെന്റെ ഹൃദയം പറിച്ചെടുത്തുകൊള്‍ക ,
കരള്‍ കടിച്ച് തുപ്പുക,
വേര്‍പെട്ടോരെന്‍ ഹൃദയം നീ കാതിന് ചാരെ വെക്കുക,
കേള്‍ക്കാം എന്നുണ്ണീ അത് നിന്റെ നന്മയ്ക്കായ് പ്രാര്‍ത്ഥിക്കുകയാകും!
നിനക്കായി പ്രാര്‍ത്ഥിക്കുകയാകും! നിനക്കായി പ്രാര്‍ത്ഥിക്കുകയാകും!
33 comments:
മറ്റൊരു പരീക്ഷണം കൂടി നടത്തുകയാണ്. നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ ഇനിയും നന്നായി എഴുതാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
സസ്നേഹം,
വാഴക്കോടന്‍.
ഈയമ്മതന്‍ വിലാപത്തിന് കടലിനെക്കളും ആഴമുണ്ടല്ലോ .....
ഉണ്ണി നടന്ന വഴികളില്‍ മുള്ള് പാകിയോര്‍ -
അമ്മയുടെ വിലാപം കേള്‍ക്കാതിരിക്കില്ല .......
അമ്മ ..സര്‍വ്വം സഹയായ ഭൂമിയല്ലേ ....
അമ്മയുടെ ഓരോ തരി ജീവനും തുടിക്കുന്നത് -
മക്കള്‍ക്ക് വേണ്ടിയല്ലേ .....
സ്നേഹമുള്ള ഈ അമ്മ എന്റെ അമ്മ തന്നെയാണ് ..
അതാണ് എന്റെ ഭാഗ്യം .....
കണ്ണില്‍ ചോരയില്ലതായ ഈ മകന് ഞാനല്ല .....
അതാണ് എന്റെ രണ്ടാമത്തെ ഭാഗ്യം .......,
കൊല്ലം തുടര്‍ന്നെഴുതുക....... സ്നേഹത്തോടെ : രാജേഷ് ശിവ
////കൊല്ലം തുടര്‍ന്നെഴുതുക....... സ്നേഹത്തോടെ///,
'കൊള്ളാം തുടര്‍ന്നെഴുതുക .... ' എന്ന് വായിക്കണേ .....ഹി ..ഹി
നന്നായിരിക്കുന്നു വാഴേ ..ഇനിയും തുടരുക .ഞാന്‍ ഒരു പനച്ചൂര്‍ വാഴയെ ഇവിടെ കാണുന്നു .ആശംസകള്‍
തുടരുക വീണ്ടും...
ആശംസകളൊടേ.....
മജി ...
അഭിവാദ്യങ്ങള്‍ !
എഴുത്തിനു അര്‍ഥം ഉണ്ടാകുന്നു ...കേരളത്തിന്റെ സമകാലിക ഭൂമികയില്‍ നിന്നും ഉള്ള എഴുത്തായി അനുഭവപെടുന്നു.. ഒരു നൊമ്പരമായി തങ്ങി നില്കുന്നു ..
നാടിനും വീടിനും ഉപകാരപ്രദമായ ഒരു യുവതയ്ക്ക് വേണ്ടി ..നമ്മുടെ യുവ തലമുറയുടെ ചിന്തകളെ സ്വധിനിക്കാന്‍ ..ഇത്തരം ചെറിയ ശ്രമങ്ങള്‍ക്ക് ശക്തി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
സ്നേഹത്തോടെ നസി
ആശംസകള്‍ ..ആശം സകള്‍
പോഴത്തരങ്ങള്‍ ക്കിടയിലെ കവിതയുടെ മിന്നലാട്ടം ...ആശംസകള്‍
"കരള്‍ പറിച്ചെടുത്ത് ചവച്ച് തുപ്പിയ,
നരാധമരില്‍ നിന്നേറ്റം ഉത്തമനായൊരു
പോരാളിയായ് നിനക്ക് മാറ്റം വന്നോ പറയുക"
ഇതില്‍ "ഉത്തമന്" എന്ന പ്രയോഗം കല്ലുകടി ആവുന്നോ..ഒരു സംശയം
ഒന്നു കോളെജീ കേറിയപ്പളെക്ക് ഫലം കിട്ടിയല്ലെ...
വിട്ടെ ...വിട്ടെ... ഞാന്‍ കോടതീ പറഞ്ഞോളാം..ആ വകെല് ശ്രീനിവാസനെയൊന്നു കാണാലൊ
ആശംസകള്‍..
ആശയം നന്നായി. എഴുത്ത് തുടരുക. ആശംസകള്‍
വളരെ നല്ല ആശയം എന്നതില്‍ സംശയമില്ല. വഴിപിഴച്ചുപോയ മക്കളെക്കുറിച്ച് ചങ്കുപൊട്ടി കരയുന്ന ഒരമ്മയുടെ മുഖം മുന്നില്‍ തെളിയാന്‍ ഈ കവിത സഹായിച്ചു. ഇനിയും എഴുത്ത് തുടരുക!
രാജേഷ് ശിവ: അഗ്രിഗേട്ടരില്‍ വരുന്നതിനു മുമ്പേ എന്റെ പ്രൊഫൈല്‍ നോക്കി കവിത വായിച്ചതിന്റെ സന്തോഷം പങ്കു വെക്കുന്നു. കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കൊള്ളാം എന്ന് തന്നെ വായിച്ചു.
കാപ്പിലാന്: ആശാനെ ആശാന് പറഞ്ഞിട്ടാ ഞമ്മള് ഇപ്പരുവാടീം തോടങ്ങിത്. അപ്പൊ മുന്നോട്ടു പോകാ അല്ലെ?
ഗോപക് : വന്നതിലും പ്രോത്സാഹനം തന്നതിലും നന്ദി അറിയിക്കട്ടെ.
നസി : കവിതയുടെ ഉദ്ദേശം മനസ്സിലാക്കിയതില്‍ സന്തോഷം. എനിക്ക് ശരിക്കും ഭാഷാ പരിമിതിയുണ്ട് എന്ന് അറിയാമല്ലോ. നല്ല മലയാള പ്രയോഗങ്ങള്‍ ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. ഈ അനുഭവം തീര്‍ച്ചയായും ഞാന്‍ ആസ്വദിക്കുന്നു. നന്ദി.
റഫീ: ഇതൊരു പരീക്ഷണമായിരുന്നു. ഒരു ശ്രമം. അത്ര തന്നെ. പിന്നെ സംശയം, അത് ഞാന്‍ മനപ്പൂര്‍വ്വം പ്രയോഗിച്ചതാണ്. കാരണം ഇത്തരം നരാധമന്മാര് ഒരിക്കലും അവരുടെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുന്നില്ല. അവരാണ് ശരി എന്ന് ന്യായീകരിക്കുന്നു. ആ ന്യായീകരണത്തിന്റെ ഉത്തമന് തീര്‍ച്ചയായും അവരുടെ നേതാവാകും. അതാണ് ഉദ്ദേശിച്ചത്. ഇപ്പോള്‍ സംശയം മാറിയല്ലോ. ഇനിയും ഇത്തരം അഭിപ്രായം പറഞ്ഞാല്‍ നിനക്ക് കൊള്ളാം. അല്ലെങ്കില്‍ ഞാന്‍ നന്നാവില്ലാട്ട ഗെഡീ.
പ്രയാന്‍: കോളേജില്‍ കേറിയതിന്റെ ഫലം തന്നെയാണ് ഇത്. ഇഷ്ടമായി എന്ന് കരുതുന്നു. പിന്നെ രണ്ടാമത്തെ അഭിപ്രായം "ആല്‍ത്തറയിലെ നാസ്സിന്റെ പോസ്ടിനുള്ളതാനെന്നു മനസ്സിലായി. എന്നാലും കിടക്കട്ടവിടെ.
ഹന്ലാലത്ത് : നന്ദി
ബിനോയ്: ഇവിടെയും കണ്ടത്തില്‍ സന്തോഷം
അനിത: അഭിപ്രായത്തിന് നന്ദി. ഇനിയും കാണുമല്ലോ!
എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടാവാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ സഹായിക്കും എന്ന് കരുതുന്നു. ഇനിയും വരുമെന്ന പ്രതീക്ഷയോടെ,
സസ്നേഹം,
വാഴക്കോടന്‍.
വാഴേ , ഇതൊന്നു റെക്കോര്‍ഡ് ചെയ്ത് കോളേജില്‍ പോസ്റ്റ് ചെയ്യ് .എല്ലാവരും കേട്ടു പഠിക്കട്ടെ :)
തീര്‍ച്ചയായും ശ്രമിക്കാം, കാപ്പൂ എന്നെ ഒരു കവിയാക്കി! കോളെജിലേക്ക് ഉടന്‍ എത്തിക്കാം!(ഒരു ഭീഷണിയായി കിടക്കട്ടെ!)
പരീക്ഷണം ഒട്ടും മോശമായിട്ടില്ല. മനസ്സു നൊന്തു കരയുന്ന ഒരമ്മയുടെ ചിത്രം മനസ്സില്‍ തട്ടുന്നതായി.
ഞാന്‍ പറഞ്ഞില്ലെ, കാപ്പിലാന്റ് കാര്യം കട്ടപ്പൊഹയാകും, ഇനി ഗവിതക്ക് വേറെ ആളുകളും ഉണ്ടാവു.
എന്തായാലും ഇതൊന്നാലപിച്ച് പാട്ടു പെട്ടീലാക്ക്.
ആശംസകള്‍
വഴി പിഴച്ച കൂട്ടത്തില്‍ മകനേ നീയുണ്ടെങ്കില്‍ വരിക
എന്നുണ്ണീ വന്നെന്റെ ഹൃദയം പറിച്ചെടുത്തുകൊള്‍ക ,
കരള്‍ കടിച്ച് തുപ്പുക,
വേര്‍പെട്ടോരെന്‍ ഹൃദയം നീ കാതിന് ചാരെ വെക്കുക,
കേള്‍ക്കാം എന്നുണ്ണീ അത് നിന്റെ നന്മയ്ക്കായ് പ്രാര്‍ത്ഥിക്കുകയാകും!
വളരെ ഹൃദയഭേതകമാണീ വരികള്‍, തുടക്കം നന്നായി, ഇനിയും എഴുതുക!
ഞാന്‍ നിന്നെയൂട്ടിയ അമ്മിഞ്ഞപ്പാലിനില്ലേ ഒരു സത്യവും?
മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്റെ ചൂടും, തഴുകലും
പുറം തട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ നീ ഉറങ്ങുക
ശരികള്‍ മറന്നു വര്‍ത്തമാന യാത്രകള്‍ .അവിടെ അമ്മയുടെ നോവ് അറിയാതെ പോകുന്ന മക്കള്‍ .കവിത മനോഹരം തുടരുമല്ലോ
വിപ്ലവ ആശംസകള്‍
ഇഷ്ടപ്പെട്ടു.
I have read this in manorama blog.
Congrats..Gadiiiiiiiiiii!!!!
ആശംസകൾ
ഈ കവിത എന്റെ കഷണ്ടിയും കശക്കി.
വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ എല്ലാവരുടെയും മനം കവര്‍ന്ന നമ്മുടെ വാഴക്കോടന്‍ എന്റെ അഭിനന്ദനങ്ങള്‍.
ഇനിയും ഉയരങ്ങളിലെക്കെത്തെട്ടെ എന്ന് ആശംസിക്കുന്നു.
മനോരമയില്‍ ഞാനും കണ്ടു. എന്റെ എല്ലാ ആശംസകളും നേരുന്നു.
കവിതയെ പറ്റി ഏറെ ഒന്നും അറിയില്ലെങ്കിലും ഈ നേട്ടത്തില്‍ അഭിനനദനങ്ങള്‍. വീണ്ടു എഴുതൂ.
amma enna vaakku thanne manoharam...pavithram.....aa vaakkinu pakaram vekkaan athratholam manoharamaaya oru vaakku ee bhoomiyil vereyilla.....
valare nalla kavitha...ellaa bhaavukangalum..................
VAZHAKODA NANAYITTUNDUMONE
ELIMINETIONROUND KADANNU KITTIYALLO!ENI SRUTHI SLIPAKATHEYUM;SANGATHI FLATTAKATHEYUM SOOKSHIKKUKA;
BEST WISHES.
AJI
kollam , nallatha thudaruka.
Abhinandanagal...!!! Ashamsakal...!!!
beautiful one ... u have a great writer in you...Please consider writing as a serious profession...
keep it up
Post a Comment