Monday, May 11, 2009

പുലര്‍കാല സുന്ദര സ്വപ്നം


തീരങ്ങളെയുറക്കുവാന്‍
തിരകള്‍ക്കാകും..
ഭൂമിയെ ഉറക്കുവാന്‍
ഇരുട്ടിനും...
എന്നെയുറക്കുവാന്‍
നിനക്കും..
നമ്മെയുറക്കുവാന്‍
ആര്‍ക്കു കഴിയും.. ?

നിദ്രകള്‍ ദൂത്പോയാ
നീല രാത്രികളില്‍
കൊഞ്ചി പറഞ്ഞും
രമിച്ചും രസിച്ചും
നട്ടു നനച്ച നിനവിന്‍റെ
പുതു നാമ്പില്‍
ഇനിയുമൊരു പെണ്‍പൂ
മിഴി തുറക്കുമോ...?

ജലമില്ലാതെ കരിഞ്ഞ
മൊട്ടുകളില്‍ നിന്നോ
ശത്രുവിന്‍ കാല്‍ക്കീഴില്‍
ചതഞ്ഞരഞ്ഞ
മുകുളങ്ങളില്‍ നിന്നോ
ഒരുനറു മൊട്ടായെന്‍
കനിവല്ലരിയില്‍
വിരിയാനെന്തേ താമസം?

ഞങ്ങളിന്നു കണ്ട
പുലര്‍ക്കാല കനവിലെ
മാലാഖേ നീ വരിക
അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക...

27 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കിനാവ് മാത്രം. പുലര്‍കാല സ്വപ്‌നങ്ങള്‍ സത്യമായിത്തീര്‍ന്നെങ്കില്‍..........
എന്റെ സുഹൃത്ത് തന്റെ മകളുടെ ഫോട്ടോ കാണിച്ചു കൊതിപ്പിച്ചതിന് ശേഷം കണ്ട ഒരു കൊച്ചു സ്വപ്നം!

ramanika said...

പുലര്‍ക്കാല സ്വപ്നം പൂവണിയും തീര്‍ച്ച !

കാപ്പിലാന്‍ said...

വാഴേ , കവിത നന്നായി .

രണ്ടു പേരും പരസ്പരം പാടിയുറക്ക്‌. മാലാഖക്കുട്ടി വേഗം വരുമെന്നെ . എപ്പോള്‍ വന്നെന്ന് ചോദിച്ചാല്‍ മതി .

ശ്രീ said...

കൊള്ളാം മാഷേ

Anitha Madhav said...

ഞങ്ങളിന്നു കണ്ട
പുലര്‍ക്കാല കനവിലെ
മാലാഖേ നീ വരിക
അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക...

ഈ വരികള്‍ കേട്ടാല്‍ ആ മാലാഖക്കുട്ടി വരാതിരിക്കില്ല, തീര്‍ച്ച! ഞാനും പ്രാര്‍ത്ഥിക്കാം!

NAZEER HASSAN said...

പ്രിയ മജി...

ഞങ്ങളിന്നു കണ്ട
പുലര്‍ക്കാല കനവിലെ
മാലാഖേ നീ വരിക
അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക...

ഈ വരികള്‍ ഇഷ്ടമായി...

നിന്റെ മാവും പൂക്കും ...മകളായി പെയ്തിറങ്ങും ..ഇന്ഷാ അല്ലാഹ്..ഞങ്ങള്‍ പ്രാര്‍തികാം ..

സസ്നേഹം നസി

ചിന്താശീലന്‍ said...

നന്നായിട്ടുണ്ട്.:)

Areekkodan | അരീക്കോടന്‍ said...

ഇന്ഷാ അല്ലാഹ്

ജെയിംസ് ബ്രൈറ്റ് said...

പുലര്‍കാല സ്വപ്നങ്ങള്‍ പൂവണിയട്ടെ!

പി.സി. പ്രദീപ്‌ said...

നല്ല വരികള്‍.
സ്വപ്നങ്ങള്‍ പൂവണിയട്ടെ!
ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ said...

മാലാഖക്കുഞ്ഞ് വേഗം വരൂട്ടോ.നല്ല വരികൾ വാഴക്കോടൻ

ധൃഷ്ടദ്യുമ്നന്‍ said...

തീർച്ചായായും വരും..അച്ച്ഛന്റെ തമാശകൾ കേൾക്കാൻ..കവിതകൾ ചൊല്ലാൻ..സ്നേഹം പിടിച്ചുവാങ്ങിക്കാൻ..

പ്രയാണ്‍ said...

മലാഖക്കുട്ട്യോട് ഞാന്‍ പറയാംട്ടൊ വേഗ്ഗം പുറപ്പെടാന്‍.......

പകല്‍കിനാവന്‍ | daYdreaMer said...

നിന്റെ ഈ കവിത പടച്ച തമ്പുരാന്‍ കഴിഞ്ഞ ദിവസം കണ്ടതായി ഞാനൊരു പുലര്‍കാല സ്വപ്നത്തില്‍ കണ്ടു.. നിനക്ക് ഇരട്ട മാലാഖ കുട്ടികള്‍ അപ്പ്രൂവല്‍ ആയിട്ടുണ്ട്‌..!
:)
നന്നായി..

ഹന്‍ല്ലലത്ത് Hanllalath said...

മകള്‍ വരുമെന്നുറപ്പിച്ചു പറയുന്നു കിനാവും...
ജലമില്ലാതെ കരിഞ്ഞു പോയ പെണ്പൂക്കളുടെ
ലോകത്ത് നിന്നൊരു നറു പുഷ്പമായ്‌
ഒരു കുഞ്ഞു പൂ..
നിലാവിന്റെ തെളിമയോടെ....
വിടര്‍ന്നു ചിരിക്കും...

വാഴക്കോടന്‍ ‍// vazhakodan said...

അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളുമായി ഞങ്ങളെ അനുഗ്രഹിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ...സസ്നേഹം,വാഴക്കോടന്‍.

പാവപ്പെട്ടവൻ said...

നിദ്രകള്‍ ദൂത്പോയാ
നീല രാത്രികളില്‍
കൊഞ്ചി പറഞ്ഞും
രമിച്ചും രസിച്ചും
നട്ടു നനച്ച നിനവിന്‍റെ
പുതു നാമ്പില്‍
ഇനിയുമൊരു പെണ്‍പൂ
മിഴി തുറക്കുമോ...?
മനോഹരം വഴാക്കോട നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

smitha adharsh said...

മാലാഖക്കുട്ടി വേഗം വരട്ടെ..
നല്ല അര്‍ത്ഥവത്തായ വരികള്‍..

Rafeek Wadakanchery said...

"ജീവിതമത്രയും ഞാന്‍ കൊണ്ട
പെണ്‍ കരച്ചില്‍ പോലായിരുന്നില്ലതിന്‍ നാദം
ഇതുവരെ കേള്‍ക്കാത്ത ശ്രുതിയില്‍
‍ഞാന്‍ സംഗീതമാകുമ്പോഴേക്കും..........................................
എനിക്കു കേള്‍ക്കാനാവുന്നുണ്ട്
ആകുലതകള്‍ക്കു മേല്‍ ഘനീഭവിച്ചു കിടന്ന കുഞ്ഞുകരച്ചിലിന്‍ നദി"
.............................

അനൂപ് ചന്ദ്രന്റെ ഈ വരികള്‍ ഞാന്‍ പകത്തുന്നു നിനക്കായി...

ബഷീർ said...

സ്വപ്നങ്ങൽ സാ‍ാക്ഷാത്കരിക്കപ്പെടട്ടെ.. ആശംസകൾ

അല്ല നിങ്ങളിങ്ങനെ കൂർക്കം വലിച്ചുറങ്ങിയാൽ പിന്നെ :)

കെ.കെ.എസ് said...

കവിത നന്നായിട്ടുണ്ട്..ഒരുപുലർകാലസുന്ദരസ്വപ്നം
പോലെ

Sureshkumar Punjhayil said...

Ee makal hridayathil mathramalla, jeevithathilum peythirangatte...!!! Ashamsakal.. Prarthanakal...!

naakila said...

അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക

കൊള്ളാം

വരവൂരാൻ said...

ഇങ്ങനെ ഒരു മാലാഖ കുഞ്ഞിനായ്‌ ഞാനും കൊതിക്കുന്നുണ്ട്‌... ആശംസകൾ നല്ല വരികൾ

ഗിരീഷ്‌ എ എസ്‌ said...

കവിത മനോഹരം
ആശംസകള്‍...

Umesh Pilicode said...

കൂടുതല്‍ എന്ത് പറയാന്‍ മാഷെ......
പറഞ്ജോണ്ടിരിക്കയല്ലേ

Umesh Pilicode said...

മാഷെ നന്നായിട്ടുണ്ട്