Sunday, November 1, 2009

ഉറവ വറ്റുമ്പോള്‍


ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍
ഉത്തരത്തില്‍ ചത്തിരിക്കുന്ന താക്കോല്‍ കൂട്ടവും
തിരയുന്നവന്റെ നിസ്സഹായത ആസ്വദിച്ചിരിക്കാം

ചുരത്തി വീങ്ങിയ മുലകളറിയുമോ
കുപ്പത്തൊട്ടിയില്‍ വാവിട്ട് കരഞ്ഞ
ചോരക്കുഞ്ഞിന്റെ രോദനം!
വിശന്ന് വയറൊട്ടിയവന്റെ യാചന
കേട്ട ദൈവങ്ങള്‍ മണ്ണിലിറങ്ങാന്‍ മടിച്ച് 
വിണ്‍ഗോപുരങ്ങളില്‍ അന്തിയുറങ്ങുകയാവണം!

നോട്ടുകള്‍ ചത്തടിഞ്ഞ പണപ്പെട്ടി-
ക്കിലുക്കങ്ങള്‍ വിശപ്പിന്റെ നാനാര്‍ത്ഥങ്ങളെ
പുച്ഛത്തോടെ കണ്ണെറിഞ്ഞിരിപ്പുണ്ടാകും
എന്നിട്ടും ഒരിറ്റ് ദാഹജലത്തിന്നതൊന്നു-
മുതകാതെ കൈ കുമ്പിള്‍ നിവര്‍ത്തി
നിരാശരാകുന്ന ഒരു കാലം വരുന്നുണ്ടാകണം!

കാറ്റേ കടലേ പുഴകളേ മഴമേഘങ്ങളേ
മിഴിയുണങ്ങാതെ കാക്കണേ...
പിറവിയെടുക്കാനുള്ള ജന്മങ്ങള്‍
ഒരിറ്റ് നീരിനായ്‌ കാത്തിരുന്നേക്കാം!
വിഴുപ്പുകള്‍ അലക്കി വെളുപ്പിക്കാന്‍
തെളിനീരുവറ്റാത്തൊരുറവ നമുക്കായ്
ഇനിയും പിറവിയെടുക്കുന്നുണ്ടാകുമോ?

50 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കവിതാ പരീക്ഷണം. അഭിപ്രായം അറിയിക്കുമല്ലോ.

kichu / കിച്ചു said...

എന്റെ പടച്ചോനേ...
ഇജ്ജ് കവിതേം എഴുത്വൊ !!!

മനുഷ്യനെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കൂല അല്ലേ???? :)

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊക്കെ ഒരു ടെക്കിനിക്കല്ലേ:) ഞാനും ഒരു പരീക്ഷണം നടത്തട്ടെന്നെയ്‌ ഏത് :)

ഒരു കവിത പോലെ തോന്നിയതില്‍ പെരുത്ത്‌ സന്തോഷം ട്ടാ!:)

അപര്‍ണ്ണ II Appu said...

നന്നായിട്ടുണ്ട് .നല്ല വരികള്‍. ഇനിയും എഴുതൂ.ആശംസകള്‍

ഡോക്ടര്‍ said...

അല്ല വാഴേ, ആ തലയില്‍ ഈ ഏര്‍പ്പാടും ഉണ്ടായിരുന്നോ? കവിതനെ ഞമ്മക്ക്‌ അറിയില്ലെലും ഇജ്ജ്‌ എഴുതിയോണ്ട് ഞമ്മള്‍ സമ്മതിച്ചിരിക്ക്നു അന്‍റെ തൊലിക്കട്ടി.... അപ്പൊ ബൂലോക കവികള്‍ക്ക്‌ പഠിക്കാന്‍ ഒരു കവിതയും കൂടി.... :)

Sureshkumar Punjhayil said...

Iniyum piravidekkan uravakalonnumillennu vallappozum orkkan vendiyenkilum...!

Manoharam, Ashamsakal...!!!

ഹാരിസ് said...

വാഴൂ...,
കൊട് കൈ...
ഒരു നാടകം കൂടി പരീക്ഷിക്കാമായിരുന്നു
:)-

വാഴക്കോടന്‍ ‍// vazhakodan said...

ഒരു സര്‍ക്കസോക്കെ ആര്‍ക്കും ചെയ്യാം ഏത്? :)

അല്ലാ ടാക്കിട്ടരെ നിങ്ങടെ ഒരു വിവരോം ഇല്ലാതെ ഞമ്മളാകെ ബെജാരായിട്ട് ഇരിക്യായിരുന്നു. നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം!

അഭിപ്രായങ്ങള്‍ പറയൂ ഞാന്‍ നന്നാവുമോ എന്ന് നോക്കാലോ!:)

സച്ചിന്‍ // SachiN said...

കവിത മനസ്സിലാകുന്നത്‌ കൊണ്ട് niroopanam എഴുതാന്‍ പള്ളിക്കുളത്തിനെ വിളിക്കേണ്ട എന്ന് തോന്നുന്നു.

നന്നായിട്ടുണ്ട് വാഴേ
Keep it up! congrats

രഞ്ജിത് വിശ്വം I ranji said...

അല്ഭുതം ഇത് എനിക്കറിയാവുന്ന മലയാളം തന്നെയാണല്ലോ. വാഴേ കവിയാകണമെങ്കില്‍ സ്വന്തമായി മലയാള ഭാഷ കണ്ട് പിടിക്കണം എന്നനക്കറിഞ്ഞൂടെ.

ഭായി said...

ഇതെന്തോന്ന് വാഴേ...അപ്പൊ ഇപ്പരിപാടിയുമുണ്ടോ..?
ഇതൊരുമാതിരി..കഥ തിർക്കഥ സംഭാഷണം സംവിധാനം..ബാലചന്ദ്രമേനോൻ എന്നൊക്കെ പറഞതു പോലായല്ലോ..
കൂതറകള് കവിയന്മാരെ അലക്കുന്ന സമയമാണിത്..
ഒന്ന് ശ്രദ്ധിച്ചോണം..ട്ടാ..:-)

Unknown said...

എന്തെങ്കിലും രണ്ട് വരി എഴുതി ജീവിക്കുന്നവരെയും വെറുതെ വിടില്ലാല്ലെ.

കുറച്ച് കൂടെ ഒതുക്കം വരട്ടെ വാഴേ. പരീക്ഷണങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.

താരകൻ said...

കവിതയുടെ ഉറവുകൾ വറ്റാതിരിക്കട്ടെ....

പള്ളിക്കുളം.. said...

ചോ: ഇത്താ തെറ്റിദ്ധരിച്ചതാ, ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല സൂത്രപ്പണീം ഉണ്ടോന്ന് ചോദിച്ചതാ?

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.
- കുഞ്ഞീവിയുമായുള്ള ഇന്റെർവ്യൂവിൽനിന്ന്.

അപ്പൊ ജ്ജ് കവിതേന്റെ സൂത്രപ്പണീം പടിച്ചൂല്ലേ.. ആ ടെക്നിക്..
:)

OAB/ഒഎബി said...

ഉറവ വറ്റുമ്പോള്‍ എന്ന് ഹെഡ്ഡ് കണ്ടപ്പഴേ തോന്നി ഇത് എന്തോ ഒരു തരികിട ഒപ്പിച്ചിട്ടുണ്ടാവാമെന്ന്.

എനിക്കാകാമെങ്കില്‍ എന്ത് കൊണ്ട് വാഴക്കായിക്കൂട..
അഭിന്ദനങ്ങള്‍.........

ചാണക്യന്‍ said...

വാഴെ കുറെ നാൾ ഞാൻ ബൂലോകത്ത് ഇല്ലായിരുന്നു( കാറ്റ് പോയതല്ല), അപ്പോഴേക്കും തോന്ന്യാസങ്ങൾ എല്ലാം പഠിച്ചു അല്ലെ..:):)

കവിതാ പരീക്ഷണം ഇഷ്ടായി...തുടരൂ..ഇനിയും ഏറെ ഉപദ്രവിക്കൂ സഹിക്കാൻ ഞാൻ തയ്യാറാണെന്റെ പ്രിയ സുഹൃത്തെ:):):)

കാട്ടിപ്പരുത്തി said...

നമ്മുടെ വാഴ ആളൊരു സുന്ദരനാ-
അവനാളൊരു സംഭവമാ

Anitha Madhav said...

ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍
ഉത്തരത്തില്‍ ചത്തിരിക്കുന്ന താക്കോല്‍ കൂട്ടവും
തിരയുന്നവന്റെ നിസ്സഹായത ആസ്വദിച്ചിരിക്കാം

നല്ല വരികള്‍. ഇനിയും എഴുതൂ.ആശംസകള്‍

Arun said...

വിഴുപ്പുകള്‍ അലക്കി വെളുപ്പിക്കാന്‍
തെളിനീരുവറ്റാത്തൊരുറവ നമുക്കായ്
ഇനിയും പിറവിയെടുക്കുന്നുണ്ടാകുമോ?

വാഴേ കൊട് കൈ...
നല്ല വരികള്‍. ഇനിയും എഴുതൂ...
എല്ലാവിധ ആശംസകളും!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിതാ പരീക്ഷണം നന്നായിട്ടുണ്ട്.

നല്ല കവിതകളുമായി വാഴ കുലച്ച് നില്‍ക്കട്ടേയെന്ന് ആശംസിക്കുന്നു.

Afsal said...
This comment has been removed by the author.
Afsal said...

വളരെ ഇഷ്ടപ്പെട്ടു, ശരിയാണ് എല്ലാവരും പ്രാര്‍ധിക്കുക പ്രവര്‍ത്തിക്കുക. നീരുറവകള്‍ വറ്റാതിരിക്കാന്‍.......... ആശംസകള്‍.

മുസ്തഫ|musthapha said...

കാറ്റേ കടലേ പുഴകളേ മഴമേഘങ്ങളേ
മിഴിയുണങ്ങാതെ കാക്കണേ...
പിറവിയെടുക്കാനുള്ള ജന്മങ്ങള്‍
ഒരിറ്റ് നീരിനായ്‌ കാത്തിരുന്നേക്കാം!

ഭാവിതലമുറയെ കുറിച്ചുള്ള ആകുലത... നന്നായി

പരീക്ഷണം കടലിൽ ലാൻഡ് ചെയ്യാതെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു....

കീപ്പിറ്റ് അപ്പ്... മേലിൽ ഇതാവർത്തിക്കരുതെന്ന് മനസ്സിലായോ :)

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സിലായി മനസ്സിലായി :)
കീപ്പിറ്റ് അപ്പ് മനസ്സിലായി :):)

പാവപ്പെട്ടവൻ said...

ചിലര്‍ ചിലതൊക്കെ എഴുതി കഷ്ടകാലത്തിന് ആരൊക്കെയോ വായിച്ചു ഹോ...... ഇത് മഹത്തരം എന്ന് പറഞ്ഞു. പിന്നെ അവര്‍ താഴെയൊന്നുമല്ല അവര്‍ ഇവിടെത്തെ ആസ്ഥാന കവികളാണന്നു സ്വയം പറഞ്ഞു പെരുപ്പിച്ചു .ഇന്നിപ്പോള്‍ മറ്റാരും അവരെ പോലെ കവിതകള്‍ എഴുതുന്നവര്‍ ഇല്ല എന്നാ പറയുന്നത് . ബാക്കിയൊന്നും കവിതകളല്ലത്രേ.
പ്രിയപ്പെട്ടവാഴേ....... നീ അത് പോലെ ആകരുതേ മനസ്സില്‍ തോന്നുന്നത് എഴുതുക, നന്നായി എഴുതുക വളരട്ടെ ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

വാഴക്കോടന്‌ കവിത്വമുണ്ട്‌. പദങ്ങളെ നിരത്താനറിയാം. കാറ്റേ കടലേ പുഴകളേ.. മഴമേഘങ്ങളെ മിഴിയുണങ്ങാതെ കാക്കണേ... എന്ന് ആര്‍ദ്ര സ്വരങ്ങളെ വിക്ഷേപിക്കാനറിയാം - മതിയോ....??? ഇത്രയൊക്കെകൊണ്ട്‌ കവിതയാകുമൊ എന്നൊരു ചോദ്യം വാഴക്കോടന്‍ സ്വയം ചോദിക്കണം. ജീവിതത്തിലെ പരുക്കന്‍ യാഥര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നാണ്‌ വാഴക്കോടന്‍റെ ഫോക്കസ്സ്‌ തുടങ്ങുന്നത്‌. ശരിയുത്തരങ്ങള്‍ പുസ്തകത്താളുകളിലിരുന്ന്‌ ഈ ദരിദ്രബാലനെ നോക്കി പല്ലിളിക്കുന്നു. അതിനുശേഷം വാഴക്കോടന്‍റെ ഇടപെടലുകള്‍ ഈ കവിതയില്‍ മുഴച്ചു നില്‍ക്കുന്നു. നോട്ടുകള്‍ ചത്തടിഞ്ഞ പണപ്പെട്ടിയും പുച്ഛത്തോടെ കണ്ണെറിഞ്ഞിരിക്കുന്ന ഉപരിവര്‍ഗ്ഗത്തിന്‍റെ നിഷ്കാരുണ്യവും വരികളില്‍ ചിതറിക്കിടക്കുന്നു. ബ്ളോഗ്ഗ്‌ കവിതയ്ക്ക്‌ ഇതൊക്കെ മതിയെന്ന ചിന്തയാവാം ഇതിനെയൊക്കെ കോര്‍ത്തെടുക്കുന്നതില്‍ നിന്ന്‌ വാഴക്കോടനെ പിന്‍തിരിപ്പിച്ചത്‌. ഒരു കവിത വായിക്കുമ്പോള്‍ കവിതയും വായനക്കാരനും അവരുടെ ഒരു ഏകാന്തമുറിയിലേക്ക്‌ കുടിയേറപ്പെടുന്ന ഒരു അനുഭവമുണ്ടാകണം. വായനക്കാരന്‍ ആള്‍ക്കൂട്ടത്തിലാണ്‌ നില്‍ക്കുന്നത്‌ എന്ന തോന്നലുണ്ടാവുകയരുത്‌. കണ്ടു പരിചയിച്ച വരികളും ബിംബങ്ങളും ശൈലികളും ഒരു കവിത വഹിക്കുമ്പോഴാണ്‌ വായനക്കാരന്‌ ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്‌. വല്ല കവിതയിലേക്കുള്ള വാഴക്കോടന്‍റെ യാത്രയില്‍ ഞാനുമുണ്ട്‌ ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

വല്ല കവിതയിലേക്കുള്ള വാഴക്കോടന്‍റെ യാത്രയില്‍ ഞാനുമുണ്ട്‌ എന്നത്‌ "നല്ല കവിതയിലേക്കുള്ള വാഴക്കോടന്‍റെ യാത്രയില്‍ ഞാനുമുണ്ട്‌" എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു

noordheen said...

ബ്ലോഗ്‌ കവികള്‍ ഞെട്ടിക്കാണുമല്ലോ വാഴേ!!
രണ്ടു കവിത എഴുതുമ്പോഴേക്കും മഹാ കവികളാകുന്ന ബ്ലോഗ്‌ കവികളുടെ കൂട്ടത്തില്‍ വാഴ പെട്ടു പോകില്ല എന്ന് കരുതുന്നു.

കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ! ആശംസകളോടെ...

മുള്ളൂക്കാരന്‍ said...

വാഴേ.. ആസ്ഥാന ബൂലോക 'ഗവികളും' ഗവിതാ നിരൂപകരും കാണണ്ട.ആര് പറഞ്ഞു ഇയാളോട് മനസ്സിലാകുന്ന ഭാഷയില്‍ കവിത എത്താന്‍. ഇനി ഇപ്പൊ ഞങ്ങളെങ്ങിനെ ഇതിനെ പോസ്ട്ടുമോര്ടം ചെയ്യും. നല്ല മലയാളത്തില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ശൈലിയിലൊന്നും കവിത എഴുതരുതെന്ന പെരുമാറ്റച്ചട്ടം ലംഘിചാലുണ്ടല്ലോ ഊരുവിലക്ക്‌ ഏര്‍പ്പെടുതിക്കളയും പറഞ്ഞേക്കാം.. പിന്നെ ബൂലോകത്ത് കാലുകുത്താന്‍ കഴിയില്ല.
കൊള്ളാം വാഴേ.....ആശംസകള്‍..

മാണിക്യം said...

ന്റള്ളോ! വാഴക്കുള്ളിലും കവിഹൃദയം!
വാഴേ വായിച്ചിട്ട് മിണ്ടാതെ പോവാനായില്ല
നല്ല ആശയസമ്പുഷ്ടമായ വരികള്‍ ലളിതം ഗംഭീരം ..
ചുരുക്കത്തില്‍ വായിച്ചപ്പോള്‍ കാര്യങ്ങള്‍ തിരിഞ്ഞന്ന്
അഭിനന്ദനങ്ങള്‍!!


**".....ദൈവങ്ങള്‍ മണ്ണിലിറങ്ങാന്‍ മടിച്ച്
വിണ്‍ഗോപുരങ്ങളില്‍ അന്തിയുറങ്ങുകയാവണം!"

Junaiths said...

nee thudangi...njaan nirthi..enthinaa ellaarum koode...hmm

അരുണ്‍ കരിമുട്ടം said...

വിഴുപ്പുകള്‍ അലക്കി വെളുപ്പിക്കാന്‍
തെളിനീരുവറ്റാത്തൊരുറവ നമുക്കായ്
ഇനിയും പിറവിയെടുക്കുന്നുണ്ടാകുമോ?

കാണും, കാണണം, കാണില്ലേ??

വശംവദൻ said...

പരീക്ഷണം അടിപൊളി.

ഭൂതത്താന്‍ said...

"ചുരത്തി വീങ്ങിയ മുലകളറിയുമോ
കുപ്പത്തൊട്ടിയില്‍ വാവിട്ട് കരഞ്ഞ
ചോരക്കുഞ്ഞിന്റെ രോദനം!
വിശന്ന് വയറൊട്ടിയവന്റെ യാചന
കേട്ട ദൈവങ്ങള്‍ മണ്ണിലിറങ്ങാന്‍ മടിച്ച്
വിണ്‍ഗോപുരങ്ങളില്‍ അന്തിയുറങ്ങുകയാവണം!"

വാഴ കഥകള്‍ ചിരിപ്പിച്ചു ....വാഴ കവിത ചിന്തിപ്പിക്കുന്നല്ലോ ....എന്റെ ഭൂതപ്പാ ....ഇതു വെറും പോഴത്തരം അല്ലാട്ടോ ..നല്ല കവിത തന്നെ ....പോരട്ടെ വീണ്ടും ...

ഉഗാണ്ട രണ്ടാമന്‍ said...

കവിതാ പരീക്ഷണം(?)...
നന്നായിട്ടുണ്ട്...:)

sumayya said...

വളരെ ഇഷ്ടപ്പെട്ടു,
നല്ല വരികള്‍. ഇനിയും എഴുതൂ.
ആശംസകള്‍!!

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

രഘുനാഥന്‍ said...

വാഴേ..പരീക്ഷണം അസ്സലായി...ഇനിയും പോരട്ടെ..
ഇത് വായിച്ചിട്ട് എനിക്കും കവിത വരുന്നു...

"വാഴേടെ മണ്ടക്കു കൂമ്പിനകത്തുള്ള
വാഴക്കാ കുഞ്ഞിന്റെ പാട്ട് കേള്‍ക്കാന്‍
കൂട്ടമായെത്തിയൊരായിരം പൂമ്പാറ്റ
പാട്ടൊന്നു പാടൂ നീ വാഴക്കോടാ... "

എങ്ങനുണ്ട് എന്റെ കവിത..?

വാഴക്കോടന്‍ ‍// vazhakodan said...

നല്ല വരികള്‍. ഇനിയും എഴുതൂ രഘു :):)
ആശംസകള്‍!!! :)

Deepa Bijo Alexander said...

"ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍"


എത്ര നല്ല വരികൾ...! പക്ഷേ...അതു കഴിഞ്ഞു കവിത ദിശ മാറിപ്പോയതുപോലെ.....മൂർച്ചയുള്ള വരികളെങ്കിലും ഒരു പൊരുത്തമില്ലായ്മ എവിടെയൊക്കെയോ.....

the man to walk with said...

ബുദ്ധിമുട്ടാണ്
പോസ്റ്റ്‌ ഇഷ്ടായി

ബോണ്‍സ് said...

:) :)

വാഴക്കോടന്‍ഫാന്‍സ്‌ ‍// vazhakodan fans said...

ആശാനും കവിയായോ? ഈശ്വരാ ബൂലോകത്ത് കണ്ടവന്മാരോക്കെ ഇപ്പൊ കവികളാണല്ലോ... കവികളെ മുട്ടീട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ... ഉറവ വറ്റില്ല ആശാനെ... ആശാന്‍റെ ഉറവ ഒരിക്കലും വറ്റില്ല...

ആശാന്റെ സ്വന്തം ഫാന്‍സ്‌....

വാഴക്കോടന്‍ ‍// vazhakodan said...

ഈശ്വരാ ഫാന്‍സ് വീണ്ടും! എന്താപ്പാ നിങ്ങളെ ആണ്ടിനും സംക്രാന്തിക്കും മാത്രമേ കാണുന്നുള്ളുവല്ലോ!
ഫാന്‍സേ വല്ലാണ്ട് ഫാന്‍സീട്ട് ഇല്ലാണ്ടാക്കണ്ടാ ട്ടാ :)

NAZEER HASSAN said...

കവിത കൊള്ളാം, ഇനിയും എഴുതുക!
ആശംസകളോടെ....

ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍!

ഈ വരികള്‍ വളരെ ഇഷ്ടപെട്ടു!

Rafeek Wadakanchery said...

എനിക്കു വയ്യ..ദാ നീ കവിതയുടെ ലോകത്തും കൊടിപാറിക്കുന്നു.അപ്പോ നീ കവിതയും എഴുതും ...നിനക്ക് അങ്ങനെ തന്നെ വേണം വാഴക്കോടാ...
നല്ല കവിത നല്ല ആശയങ്ങള്‍ ..
എഴുതിക്കോ ..വായിക്കാന്‍ ..ആസ്വദിക്കാന്‍ .വിമര്‍ ശിക്കാന്‍ ഞങ്ങളുണ്ട്.
"ചോദ്യങ്ങളില്‍ പകച്ച് നില്‍ക്കുമ്പോഴും
പുസ്തകങ്ങളില്‍ പരിഹാസച്ചിരിയോടെ
കുണുങ്ങിയിരുപ്പുണ്ടാവും ശരിയുത്തരങ്ങള്‍"

ഗീതാരവിശങ്കർ said...

കവിതയുടെ കുപ്പായവും നന്നായി
ഇണങ്ങുന്നുണ്ട് ചങ്ങാതീ !

പാവത്താൻ said...

ആദ്യവരികള്‍ ഗംഭീരം....

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി !!
ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,

Husnu said...

Wow! Its really a good poem!
You are very skilled and let Allah bless you always.

Keep writing...