Saturday, January 15, 2011

ഒരു മഴ പെയ്തെങ്കില്‍...


ഒരു മഴ പെയ്തെങ്കിലെന്ന്
ഇരുണ്ട മാനം നോക്കി
നെടുവീര്‍പ്പിടുമ്പോഴും
ഒന്നോ രണ്ടോ തുള്ളികളാല്‍
നെറുകയില്‍ മുത്തമിട്ട്
ഓടിയൊളിക്കും, കള്ളി!

ഒരു നോക്കിന്റെയോ
ചെറു വാക്കിന്‍റെയോ
കുളിര്‍ മഴ നനയാന്‍
വെയിലേറെ തിന്ന്
വയറ് പൊട്ടിയ
മണ്ണിലേറെ
കാത്ത് നിന്നിട്ടും
നീയൊരു മഴയായ്
പെയ്തെങ്കിലെന്ന്
വെറുതേ മോഹിച്ചിരുന്നു!

ഒരിടവപ്പാതിയില്‍
നിശ്ചയം നീയെന്റെ
പടിപ്പുര കടന്നെത്തുമെന്ന്
കാക്കാലത്തി കൈനോക്കി-
പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്‍
ഇറയത്തെ വിളക്കിന്റെ
കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും
അണയാതെ നീ ഒളിച്ചതെന്തേ?

ഒടുവിലെന്‍ തൊടിയിലെ
വെണ്‍ പനിനീര്‍ പൂവിനെ
ഹ്യദയ നിണത്താല്‍
ചെമ്പട്ടുടുപ്പിച്ച്
നിനക്കായ് കാത്ത് വെച്ചിട്ടും
നിറ കര്‍ക്കിടകത്തില്‍
നിര്‍ത്താതെ പെയ്ത് നീയെന്‍
ജീവ മലരിന്‍ ദലങ്ങളെ
ഖബറിലൊടുക്കും വരെ
ജല താണ്ഡവമാടിയിട്ടും...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം!
ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍...

73 comments:

വാഴക്കോടന്‍ ‍// vazhakodan said...

കുറെ നാളുകള്‍ക്ക് ശേഷം ഒരു കവിത എഴുതുവാനുള്ള എളിയ ശ്രമം! അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!

Unknown said...

ഏറെ നാളുകള്‍ക്ക് ശെഷമുള്ള ഈ കവിത അല്ല ഈ പ്രണയ മഴ വളരെ പ്രണയമായി എഴുതിയിരിക്കുന്നു

നീലാംബരി said...

അണിയറയിലെ ഇരുട്ടില്‍ ഇത്രയും നാളും ഒളിച്ചിരുന്നത് അനന്തമായ ആകാശത്തിലൊരു പൊന്‍ സൂര്യനെ പ്രതിഷ്ട്ടിക്കാനായിരുന്നു അല്ലെ.......ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

ഹോ അവന്റെ ഒരു വിനയം കണ്ടില്ലേ. :)
നന്നായെടാ

Unknown said...

ഹോ അവന്റെ ഒരു വിനയം കണ്ടില്ലേ. :) (കമന്റ് കോപി പേസ്റ്റാ!)

കവിത നന്നായി :)

വാഴക്കോടന്‍ ‍// vazhakodan said...

ഇത്തിരി വിനയം കാണിച്ചാല്‍ ചിലപ്പോ മഴ പെയ്തെങ്കിലോ... ഏത്...:)

അഭിപ്രായങ്ങള്‍ക്ക് ഹ്യദയത്തില്‍ തൊട്ട് നന്ദി.

gramasree said...

ഒരു മഴ പെയ്തെങ്കിലെന്ന്ഇരുണ്ട മാനം നോക്കി നെടുവീര്‍പ്പിടുമ്പോഴും ഒന്നോ രണ്ടോ തുള്ളികളാല്‍
നെറുകയില്‍ മുത്തമിട്ട് ഓടിയൊളിക്കും......

K.P.Sukumaran said...

കവിത എനിക്ക് ഇഷ്ടപ്പെട്ടു, അത്കൊണ്ട് രണ്ട് പ്രാവശ്യം വായിച്ചു. വരികളിലെ ലാളിത്യമാണ് എന്റെ ഇഷ്ടത്തിന് കാരണമെന്ന് തോന്നുന്നു :)

Pony Boy said...

പ്രണയം തകർന്ന് പരാമറടിച്ച കഥകളൊന്നുമില്ലേ..?

Unknown said...

ഈ മഴ കൊള്ളാട്ടൊ...!!
എനിക്കിഷ്ടായി...
എല്ലാവരും മഴ കാത്തിരിക്കുന്നു..
സ്നേഹമായും , പ്രണയമായും , കരുണയായും , ദയയായുമൊക്കെ തോരാതെ പെയ്യുന്നൊരു മഴയെ..!!

ഒരു മഴ പെയ്തിരുന്നെങ്കില്‍ ....
മണ്ണിനെ നനയിക്കാനല്ല.....
പുല്നാമ്പുകള്‍ മുളക്കാനുമല്ല..
എന്റെ മനസ്സൊന്നു തണുപ്പിക്കാന്‍ .......
എന്റെ നോവുകളെ മായ്ച്ചുകളയാന്‍ ......
നൊമ്പരപ്പെടുത്തുന്ന എന്റെ ഓര്‍മ്മകളിലേക്ക്
ഒരു മഴ പെയ്തെങ്കില്‍ .....

Anonymous said...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം!

IKKA. nannayirikkunnu.

നാമൂസ് said...

മഴ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ്. മനുഷ്യ സ്വഭാവത്തോളം അടുത്തു നില്‍ക്കുന്ന ഒരു ബിംബം. ഇവിടെ മഴ തന്നെയും പ്രണയം ആകുമ്പോള്‍ എനിക്കുറപ്പുണ്ട്. പ്രണയത്തെ സംവദിക്കാന്‍ മഴ തന്നെയാണ് നല്ല കൂട്ട്.

ഒരു പക്ഷെ, അത്യാപത്തിലാണ് പ്രണയം ഏറ്റവും ഉദാത്തവും മഹത്വമുള്ളതുമായി അനുഭവപ്പെടുക...
ഈ പ്രണയാക്ഷരങ്ങളുടെ മനോഹാരിതയില്‍ കൌതുകം.. അതിലുമപ്പുറം ഇഷ്ടം സ്നേഹം..... നന്ദി ഒരിക്കല്‍ കൂടെ,
ഇതിനെ വായിക്കാന്‍ കൂട്ട് വിളിച്ചതിന്.

{വാഴക്കോടന്‍ എന്ന് ഞാന്‍ നേരത്തെ തന്നെ കേട്ടിട്ടുണ്ട്. പക്ഷെ, ഇങ്ങനെ ഒരു കാഴ്ച ആദ്യമായിട്ടാണ്.}

Anonymous said...

നല്ല കവിത...തരളമായ വാക്കുകള്‍ കൊണ്ട് മനസ്സില്‍ മഴ പെയ്യിച്ചു...

ഹന്‍ല്ലലത്ത് Hanllalath said...

പെയ്യും...പെയ്യാതിരിക്കില്ല..

--

ഭായി said...

മഴ! അക്ഷര മഴ!!
നന്നായി.

ഫെമിന ഫറൂഖ് said...

നന്നായിടുണ്ട്...

Arun said...

ഈ കവിത എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു വാഴക്കോടാ. നന്ദി!

ഒരു കാമ്പസ് ജീവിതം ഓര്‍ത്തു!!

ആശംസകള്‍!

sumayya said...

ഈ കവിത ഞാനെടുക്കുന്നു,
അത്രയ്ക്കും പ്രണയമാണീ കവിത.

ആശംസകള്‍

അപര്‍ണ്ണ II Appu said...

ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ പ്രണയ മഴ

$.....jAfAr.....$ said...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം!
ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍..

പെയ്യും...പെയ്യാതിരിക്കില്ല..

ശ്രീജ എന്‍ എസ് said...

പെയ്യാതിരിക്കാന്‍ ആവില്ലവള്‍ക്ക് ...എന്ന് പറയാനാ തോന്നുന്നത് :)

Kaithamullu said...

ഇടി വെട്ടി പെയ്യട്ടെ മാതാവേ!!

greeshma said...

ഒരിടവപ്പാതിയില്‍
നിശ്ചയം നീയെന്റെ
പടിപ്പുര കടന്നെത്തുമെന്ന്
കാക്കാലത്തി കൈനോക്കി-
പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്‍
ഇറയത്തെ വിളക്കിന്റെ
കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും
അണയാതെ നീ ഒളിച്ചതെന്തേ?
superb lines...keep it up vaazhakkodan sir

greeshma said...

ഒരിടവപ്പാതിയില്‍
നിശ്ചയം നീയെന്റെ
പടിപ്പുര കടന്നെത്തുമെന്ന്
കാക്കാലത്തി കൈനോക്കി-
പ്പറഞ്ഞിട്ടും
അന്നത്തെ അന്തിയില്‍
ഇറയത്തെ വിളക്കിന്റെ
കരിന്തിരി പുകഞ്ഞിട്ടും
ചെറു ചാറ്റലായെങ്കിലും
അണയാതെ നീ ഒളിച്ചതെന്തേ?
superb lines...keep it up vaazhakkodan sir

poor-me/പാവം-ഞാന്‍ said...

ഒരു വാഴക്കയ്യില്‍ പെയ്ത മഴ പോല്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രണയ കവിത ഇഷ്ടായീട്ടാ.. :)

വര്‍ഷിണി* വിനോദിനി said...

ഒടുവിലെന്‍ തൊടിയിലെ
വെണ്‍ പനിനീര്‍ പൂവിനെ
ഹ്യദയ നിണത്താല്‍
ചെമ്പട്ടുടുപ്പിച്ച്
നിനക്കായ് കാത്ത് വെച്ചിട്ടും
നിറ കര്‍ക്കിടകത്തില്‍
നിര്‍ത്താതെ പെയ്ത് നീയെന്‍
ജീവ മലരിന്‍ ദലങ്ങളെ
ഖബറിലൊടുക്കും വരെ
ജല താണ്ഡവമാടിയിട്ടും..

ഈ നൊമ്പര വരികള്‍ വളരെ ഇഷ്ടായി..മനസ്സില്‍ എവിടേയോ വിങ്ങി നിക്കും പോലെ..

ഒരു പുതു മഴ പെയ്യാന്‍...നനയാന്‍.. ആശംസിയ്ക്കുന്നൂ ട്ടൊ.

ശ്രദ്ധേയന്‍ | shradheyan said...

ഉണ്ട്, നിറഞ്ഞ പ്രണയമുണ്ട് വരികളില്‍. നന്നായി വാഴേ...

കൊമ്പന്‍ said...

മഴ കവിത മഴ കഥ മഴ ഓര്മ മഴ
എല്ലാവരും മഴ യുടെ നല്ല ഭാഗം മാത്രം കാണുന്നു
മഴ ക്കും ഒരു ദോഷ വശം ഇല്ലേ ആരും അത് കാണുന്നില്ല
കവിത നന്നായി

noordheen said...

ഈ കവിത എനിക്ക് വളരെ ഇഷ്ടമായി, കാരണം ഇതെനിക്കു മനസ്സിലായി.

വാഴക്കോടാ ആശംസകള്‍

Unknown said...

ഒരു പ്രണയത്തിന്റെ പൂമഴ......

sumitha said...

ആരാണാ നിര്‍ഭാഗ്യവതി? ശരിക്കും ഇഷ്ടപ്പെട്ടു പോകുന്ന വരികള്‍.
നല്ല കവിത

പ്രവാസം..ഷാജി രഘുവരന്‍ said...

ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍...
നന്നായിരിക്കുന്നു ഈ മഴയും ....

Jithu said...

Nannaayirikkunnu.......
Aa mazhakkonnu peythaalenthaa...???
:)

Anitha Madhav said...

ചിലര്‍ക്ക് പലപ്പോഴും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോകാറുണ്ട്, ഈ മഴയെപ്പോലെ.
എന്നെ ഈ കവിത വല്ലാതെ ആകര്‍ഷിച്ചു.അതിന്റെ ലളിത്യം കൊണ്ടാണോ എന്തോ...

കുറേ നാളുകള്‍‍ക്ക് ശേഷമാണ് ഞാനും വന്നത്. വരവ് വെറുതെയായില്ല.നല്ല വരികള്‍.

ആശംസകള്‍

Noushad Koodaranhi said...
This comment has been removed by the author.
Noushad Koodaranhi said...

ഞാനാദ്യമായാണ് താങ്കളുടെ കവിതാരാമത്തില്‍ എത്തിയത്. ഏറെ നാള്‍ക്കു ശേഷമുള്ള ശ്രമം എന്നത് വിനയം കൊണ്ടുള്ള ജാമ്യമെടുപ്പ് മാത്രമായി തോന്നി..അത്രയ്ക്ക് വ്യക്തമായി,ഒഴുക്കോടെ ആ മഴ താങ്കള്‍ ഞങ്ങളെ കൊള്ളിച്ചു...ഇത്ര കരുതാതിരുന്നത് കൊണ്ട് ഒരു കുട കൂടി കരുതീല..നീലാംബരി പറഞ്ഞതാ ശരി....

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
മുന്‍പെപ്പോഴോ ഒരു മഴ കൊതിച്ചിരുന്നതിന്റെ ഓര്‍മ്മയാണ് ഈ കവിത. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
ഒരിക്കല്‍ കൂടി നന്ദിയോടെ...

ഹരീഷ് തൊടുപുഴ said...

ഒരു മഴ പെയ്തെങ്കിലെന്ന്
ഇരുണ്ട മാനം നോക്കി
നെടുവീര്‍പ്പിടുമ്പോഴും
ഒന്നോ രണ്ടോ തുള്ളികളാല്‍
നെറുകയില്‍ മുത്തമിട്ട്
ഓടിയൊളിക്കും, കള്ളി!


മാനേ.. ബായക്കോടാ..
ഇങ്ങള് മയ വരാൻ കാത്തിരിക്കിമ്പോഴ്..
ഞമ്മളിവിടെ ഈ പാണ്ടാറമൊന്നു പറന്നിരുന്നെങ്കിൽ എന്നു നിനച്ച് ദീർഘാനിശ്വാസം വിട്ടോണ്ടെ ഇരിക്കണ്..!

ramanika said...

ഇനിയുമൊരു മഴ പെയ്തെങ്കില്‍...
കുളിര്‍ മഴ പെയ്തെങ്കില്‍...

കുറെ നാളുകള്‍ക്ക് ശേഷം ഒരു കവിത....
നന്നായി !

ബിനോയ്//HariNav said...

വാഴേ നീ കൊടക്കച്ചോടം തൊടങ്ങിയോ!

കവിത കൊള്ളാടാ. ഒന്നൂല്ലേലും അര്‍ത്ഥം മനസ്സിലായി :)

sHihab mOgraL said...

ഇഷ്ടമായി.. മഴയ്ക്കിപ്പൊഴും കുളിരുണ്ടെന്ന്..

പാവപ്പെട്ടവൻ said...

എന്റെ ബഹുമാനപ്പെട്ട രക്തസാക്ഷികളെ ഈ കോടനു ഈ കോളിൽ ഒരു മഴകനിയണമേ...

എകാന്തത മനസിലെ കവിയെ ഉണർത്തുന്നു അല്ലേ ?മഴ പെയ്യട്ടെ

zephyr zia said...

മഴ നിര്‍ത്താതെ പെയ്യട്ടെ...

Unknown said...

നല്ല കവിത. മഴ കവിത...

കനല്‍ said...

മഴ പെയ്യുമടാ പെയ്യും.

പക്ഷേ ഏകാന്തതയിലെ മഴയുടെ സുഖം ബോറടിക്കുന്നതിനു മുമ്പേ ഈ ഏകാന്തത മാറ്റാന്‍ നോക്ക്.

നിന്റെ കവിഹ്യദയത്തിന് ആശംസകള്‍.
ഒരു പാട് നന്നായിന്ന് ഞാന്‍ പറഞ്ഞാല്‍ നീ
അഹങ്കരിച്ചാലോ?

NAZEER HASSAN said...

കവിത നന്നായിട്ടുണ്ട് മജീ,
ഞാന്‍ പിന്നെ ഈ ‘പോളീടെക്നിക്കൊന്നും പഠിക്കാത്തത് കാരണം ആധികാരികമായി ഒന്നും പറയാന്‍ അറിയില്ല :)
കവിത ഇഷ്ടമായി

സന്തോഷ്‌ പല്ലശ്ശന said...

വാഴെ കവിത ഇഷ്ടായില്ല ട്ടോ... നാളുകൂടി ഒരു കവിത എഴുതിയത്‌ല്ലേ ഞമ്മടെ ബായയല്ലേ... ന്നൊക്കെ പറഞ്ഞ് വേണെല്‍ നന്നെന്നു പറയാം- നെന്നെ ബെടക്കാക്കാം... :)

അതിവാചാലത... വളരെ ചെറിയ ഒരു സബ്ജക്ട് ... വേണ്ടാത്ത ശബ്ദങ്ങളെ കെടുത്തിവയ്ക്കാന്‍ പഠിക്കണേ വാഴെ... എഴുത്തു തുടരുക ഒരു പെരുമഴപോലെ അവള്‍ വരും (കപിത) അപ്പോ ബാഴ വീഴാതെ നോക്കണേ.. ട്ടാ...

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ ഈ പ്രോത്സാഹനം ഇനിയും നല്ല രചനകള്‍ നടത്താന്‍ എനിക്ക് പ്രചോദനമാണെന്നും അറിയിക്കട്ടെ!
നന്ദിയോടെ..

വാഴക്കോടന്‍

പാവത്താൻ said...

ഇടിയും മിന്നലുമായി, കൊടുങ്കാറ്റടിക്കട്ടെ. ഉരുള്‍ പൊട്ടലും പ്രളയവുമുണ്ടാകട്ടെ....... ഹല്ല പിന്നെ,.

Unknown said...

നല്ല കുളിരുള്ള മഴ!എനിക്കിഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

M.A Bakar said...

ഇത്രയധികം മഴകൊണ്ട മലയാളിക്ക്‌ ഇനിയും മഴയൊരു കവിതപോലെ വളരുന്നതില്‍ ചില ജാഡയൊക്കെയുണ്ടെങ്കിലും, അതൊരു അസ്തമന നൊസ്റ്റാല്‍ജിയയുടെ പ്രഭാവവുമുണ്ട്‌.

നല്ല തുടക്കം. തുടക്കം ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അടുത്തത്‌ ഗംഭീരമാകും. ഭാവുകങ്ങള്‍..

ഷെരീഫ് കൊട്ടാരക്കര said...

ഈ മഴക്കവിത ഇഷ്ടപ്പെട്ടു. കെ.പി.സുകുമാരന്‍ മാഷ് പറഞ്ഞത് പോലെ അതിന്റെ ലാളിത്യമാണു ഈ കവിതയുടെ സൌന്ദര്യം.
മഴ എപ്പോഴും വേദനിക്കുന്ന പ്രണയം തന്നെ ആണ്. ഇനിയും ഈ വക കവിതകള്‍ പ്രതീക്ഷിക്കുന്നു.

മുകിൽ said...

പെണ്ണേ! നീയില്ലാതെ
എനിക്കില്ലിന്നുമൊരു വസന്തം..

nannaayi.

K@nn(())raan*خلي ولي said...

പ്രണയമഴയില്‍ കണ്ണൂരാന്‍ നനഞ്ഞു ഭായീ! ഇനിയൊന്നു കുളിച്ചു കയറട്ടെ.

ആര്‍ബി said...

മഴ നനയാനാന്‍ വെമ്പുന്ന മനസ്സില്‍
കുളിരു കോരിയിടുന്നു,
ഇടവപ്പാതിയില്‍ പെയ്തയീ പെരുമഴ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"ഒടുവിലെന്‍ തൊടിയിലെ.....
.......കുളിര്‍ മഴ പെയ്തെങ്കില്‍...

നല്ല വരികള്‍

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

നന്ദിയോടെ..

വാഴക്കോടന്‍

Rafeek Wadakanchery said...

"അറുപതു കമന്റുകള്‍ നേടിയ ബ്ലോഗേ..
നിന്റെ കമന്റില്‍ അറുപത്തി ഒന്നാമന്‍ ഞാന്‍"

ഇതു പോസ്റ്റുന്നതിനു മുന്‍പേ ഞാന്‍ വായിച്ചു എന്ന നടുക്കുന്ന സത്യം ആദ്യം വെളിപ്പെടുത്തട്ടെ.
പിന്നെ നീ മംഗളം പാടി കമന്റുകള്‍ അവസാനിപ്പിക്കാന്‍ വരട്ടെ
നല്ല കവിത..കുറച്ച് വരികളോട് വിയോജിപ്പ് ഉണ്ടാരുന്നെങ്കിലും ..ഇപ്പോള്‍ ശരിക്കും ആസ്വദിച്ചു വായിച്ചു..
(ഹൊ ..അവന്റെ ഒരു വിനയം കണ്ടില്ലെ...ആ കമന്റും ഇഷ്ടായി)

Rafeek Wadakanchery said...

"കമന്റുകളില്‍" എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ

OAB/ഒഎബി said...

പെയ്ത മഴോണ്ട് എടങ്ങേറായി നിക്കണ നേരത്ത് ഇനി ഒരു പ്രണയ മഴ.

ന്നാലും ന്റെ ഉള്ളിയേ (പൊന്നേ ന്നുള്ള വിളിക്ക് പ്രചാരം കുറഞ്ഞു പോൽ) ഇത് മനസ്സിലാകുന്നതോണ്ടസ്സലായി ട്ടൊ.

നന്നായി വരട്ടെ...

Akbar said...

ഈ മഴക്കവിത ഇഷ്ടമായി വാഴക്കോടാ.

Sranj said...

ഇവിടുന്നങ്ങോട്ട് നീരാവി പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതു മഴയായി പെയ്യും.... ക്ഷമയോടെ കാത്തിരിക്കൂ....

ഗീത രാജന്‍ said...

നല്ലൊരു കവിത ..ഇഷ്ടമായീ

Unknown said...

പോഴതരങ്ങള്‍ ഇല്ലാത്ത കവിത ...നന്നായിരിക്കുന്നു ....മഴ എന്നും നല്ല വിഷയം അല്ലെ എല്ലാവര്ക്കും

ശാന്ത കാവുമ്പായി said...

മഴ,പ്രണയം കുളിരുന്നല്ലോ

കണ്ണനുണ്ണി said...

മഴയില്‍ നനയിച്ചല്ലോ വാഴേ

വാഴക്കോടന്‍ ‍// vazhakodan said...

രണ്ടീസായിട്ട് അല്‍ ഐനിലും മറ്റും നല്ല മഴ. ഇപ്പോO ശരിക്കും കുളിരുന്നു.:)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
സ്നേഹത്തോടെ...
സ്വന്തം,
വാഴക്കോടന്‍

yousufpa said...

വാഴേ..സൂപ്പറായി. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഈറന്‍ നിലാവ് said...

ഈ മഴ ഒരു കുളിര്‍ മഴയായി മനസ്സില്‍ ആഴങ്ങളിലേക്ക് പെയ്തിറങ്ങി....മനോഹരം ...എല്ലാവിധ ഭാവുകങ്ങളും ....

ഈറന്‍ നിലാവ് said...

ഈ മഴ ഒരു കുളിര്‍മഴയായി മനസ്സില്‍ ആഴങ്ങളില്‍ പെയ്തിറങ്ങി ....മനോഹരമായ വരികള്‍ ...എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നു ...