Friday, October 25, 2013

കരിങ്കണ്ണികള്‍


ചില വാക്കുകള്‍
നൊമ്പരപ്പെടുത്തും
ചിലത് ആഴങ്ങളില്‍ ചെന്ന്
മുറിവുകള്‍ തീര്‍ക്കും.
മുന കൂര്‍പ്പിച്ച വാക്കുകള്‍
എറിയാന്‍ കാത്ത് നില്‍പ്പുണ്ട്
കളിവാക്കുകള്‍ കേട്ട് മടുത്ത
കരിങ്കണ്ണികള്‍ !

എത്ര പറഞ്ഞാലും
തീരാത്ത വാക്കുകളുമായി
പിന്നേയും അവള്‍ വരും,
ഒരു നോട്ടം കൊണ്ട്
വാക്കുകളെ
ചങ്കില്‍ ചങ്ങലക്കിടും!
കളിവാക്കല്ലെന്ന്
നെറുകില്‍ തലോടിയി-
ട്ടെത്രയാവര്‍ത്തി
പറഞ്ഞാലും,
പാഴ്വാക്കുകള്‍ പെറുക്കി
കണ്ണീരില്‍ ചാലിക്കും.
വാക്കുകള്‍ പിന്നേയും
പൂക്കും,തളിര്‍ക്കും,
കൊതിപ്പിക്കും
എന്നില്‍ അലിഞ്ഞ്
തീരും വരെ!




16 comments:

വാഴക്കോടന്‍ ‍// vazhakodan said...

വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലോഗിലേക്ക് വീണ്ടും!
നന്ദിയോടെ.....

ബൈജു മണിയങ്കാല said...

കണ്ണുകൾ അങ്ങിനെയാണ് അത് നോട്ടം കൊതിക്കും നോട്ടത്തിൽ അലിയും എന്നാലും കുത്തും വെട്ടം വരെ

OAB/ഒഎബി said...

Njanumonnu vannu nokki.poochaye kandilla.kannukal kandu.

Unknown said...

ആഹ കുഴപ്പം ഇല്ല നാട്ടുകാർ കൈ വെക്കും വരെ തുടരാം വഴക്കൊടന് ആശംസകൾ..... നീണാൾ വഴെട്ടെ

mattoraal said...

വീണ്ടും കണ്ടതിൽ സന്തോഷം .തുടർന്നെഴുതുക

ajith said...

വാഴക്കോടാ...
വീണ്ടും കണ്ടതില്‍ സന്തോഷം!

ഓട്ടകാലണ said...

ഇതെന്തോന്ന് കവിത.... ആധുനിക കവിതയോ, കാല്പനിക കവിതയോ?, അതോ മനുഷ്യ മനസിന്റെ അന്തര്‍ ധാരയില്‍ ആഴ്ന്നിറങ്ങങ്ങി ചിന്തകളെ വിജംഭവിക്കുന്ന കൊളോണിയല്‍ കവിതയോ? എന്നൊക്കെ എഴുതി ഈ കവിതയെ വിമര്‍ശിക്കുന്നില്ല. കാരണം ഇതൊരു “കവിത” ആണെന്ന് എനിക്കും തോന്നി.

ഓട്ടകാലണ said...

ഇതെന്തോന്ന് കവിത.... ആധുനിക കവിതയോ, കാല്പനിക കവിതയോ അതോ? മനുഷ്യ മനസിന്റെ അന്തര്‍ ധാരയില്‍ ആഴ്ന്നിറങ്ങങ്ങി ചിന്തകളെ വിജംഭവിക്കുന്ന കൊളോണിയല്‍ കവിതയോ? എന്നൊക്കെ എഴുതി ഈ കവിതയെ വിമര്‍ശിക്കുന്നില്ല. കാരണം ഇതൊരു “കവിത” ആണെന്ന് എനിക്കും തോന്നി.

ecms said...
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan said...

ഓട്ടക്കാലണ ജീവിച്ചിരിപ്പുണ്ടോ? കണ്ടതില്‍ സന്തോഷം.

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ബഷീർ said...

വീണ്ടും കണ്ടതിൽ സന്തോഷം..കവിത നന്നായി..മുറിപ്പെടുത്തുന്ന വാക്കുകൾ കൊണ്ട് നൊമ്പരപ്പെട്ട മനസുകളെ ആശ്വസിപ്പിക്കാം പക്ഷെ എന്നലിഞ്ഞ് തീരും ആ നൊമ്പരം..! ആശംസകൾ

the man to walk with said...

That's Nice

Best wishes

ഭായി said...

:)

ഭായി said...

ഒന്നുമാറി നിന്നപ്പോൾ കച്ചോടം തീരെ കുറവാണല്ലോ വാഴേ..:)
പണ്ട് വാഴ ഒരു പോസ്റ്റിട്ടാൽ, ഷക്കീലപ്പടം റിലീസ് ചെയ്തതുപോലായിരുന്നു തിരക്ക്.
ഇക്കണക്കിന് നമ്മളെങ്ങാനും ഇപ്പോൾ ഒർഉ പോസ്റ്റിട്ടാൽ കൈ നീട്ടം വിൽക്കില്ലല്ലോ...;)

കലക്കോടന്‍ said...

ഹലോ മിസ്റ്റർ വാഴക്കോടൻ ,

കവിതയല്ല കുഞ്ഞീവി ക്ക് ശേഷം ഒരു പോഴത്തരം; അത് നോക്കി എല്ലാ ആഴചയും
അവിടെ വന്നു പോകുമായിരുന്നു എന്ത് പറ്റി ഒരു പോഴതരവും ഉടനെ പ്രതീക്ഷിക്കുന്നു

عبده العمراوى said...



شركة سامس لمكافحة الحشرات بالرياض
شركة تنظيف خزانات بالنعيرية