Tuesday, November 10, 2009

മറന്നു വെച്ച വാക്ക്




ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ

മരവിച്ച അസ്ഥികളില്‍
ജ്വാലയായ് പടര്‍ന്നും
ഞരമ്പില്‍ തുടിപ്പുകള്‍
താളമിട്ട മധുരമുള്ള
ഒരു കൊച്ചു വാക്ക്!

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

73 comments:

വാഴക്കോടന്‍ ‍// vazhakodan said...

മറന്നു വെച്ചാ
വെറും വാക്ക്!

കാട്ടിപ്പരുത്തി said...

വാക്കുകള്‍ക്കെന്നു വലിയ വിലകളാണ്-
ഒപ്പം ഒരു വിലയില്ലാത്തതും വാക്കിനാണ്

ആശംസകള്‍

$.....jAfAr.....$ said...

നിനക്ക് ഞാനെന്നും

എനിക്ക് നീയെന്നും

പിരിയില്ല നാമെന്നും

മണ്ണിലെഴുതിയപ്പോഴും

പരിഹാസത്തോടെ വാക്ക്

നാണിച്ചിട്ടുണ്ടാവണം.


nannayittundu iniyum ezhuthuka
ആശംസകള്‍

ഡോക്ടര്‍ said...

അല്ല മാഷേ, ഇതൊക്കെ എപ്പോഴാ ആ വഴക്കോടന്‍ കടപ്പുറത്ത് വെച്ച നടന്നത്....


മറന്ന് വെച്ച അകലുകയാണ് വാക്കുകളും....

ആശംസകള്‍.... തുടരുക ഇനിയും ... :)

Afsal said...

തിരക്കിനിടയില്‍ വായിച്ചതിനാലാവണം വാക്കുകളുടെ ആഴം അങ്ങോട്ട്‌ മനസ്സിലായില്ല , തിരക്കോഴിഞ്ഞ്‌ ഒന്നുകൂടെ നോക്കാം.

Arun said...

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍!!

simply superb!
keep writing...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പക്ഷേ, എവിടെയാ വെച്ചു മറന്നത് ?

sumayya said...

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ! ആശംസകളോടെ..

ഭായി said...

ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍


എനിക്കും ഏറ്റവും ഇഷ്ടപെട്ടത്ത് ഈ വരികള്‍ തന്നെയാണ്..

നന്നായിട്ടുണ്ട് വാഴേ..
ഇങ് പോരട്ടെയെല്ലാം കവിതകളായും,പാട്ടുകളായും,
കഥകളായും,നര്‍മ്മങളായും........

സന്തോഷ്‌ പല്ലശ്ശന said...

വേരാഴമുള്ള മരങ്ങള്‍ക്കെ പടര്‍ച്ചയുള്ളു എന്ന്‌ പൊതുവെ നമ്മള്‍ പറയാറുണ്ട്‌. ഒരു പ്രവാസി വേരറ്റവനാണ്‌. വര്‍ത്തമാനത്തിനു വേണ്ടി സ്വന്തം ഭാവിയെ കുരുതികൊടുത്തവന്‍ എന്ന്‌ ഭൂലോകത്തില്‍ എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇവിടെ വാഴക്കോടന്‍ പ്രണയത്തിന്‍റെ ബാഹ്യവും ആന്തരികവുമായ പടര്‍ച്ചകളെ മുറിച്ചുമാറ്റപ്പെട്ടതിന്‍റെ വേദനയെ ഈ കവിതയിലൂടെ വരക്കാന്‍ ശ്രമിക്കുന്നു. ഏറെ ഉറക്കങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഒരോര്‍മ്മയായി കിനാവിലും ചിതറിയ വളപ്പോട്ടുകാളായി അവളുടെ കളിവാക്കുകളും അയാളില്‍ നിലനില്‍ക്കുന്നു. ജീവിതപാച്ചിലിനിടയില്‍ കൈവിട്ടുപോക്കുന്ന പ്രാവാസത്തിന്‍റെ ബാക്കിപത്രമായി പ്രണയവും.... മുറിച്ചുമാറ്റപ്പെടുമ്പോഴും അദൃശ്യമായി മറ്റു പലതിന്‍റെയും കൂടെ പ്രണയവേരുകള്‍ നമ്മെ വരിഞ്ഞുമുറുക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

നോവ് നന്നായി...
.. എഴുത്തില്‍ നല്ല മാറ്റമുണ്ട്..ആശംസകള്‍

മുഫാദ്‌/\mufad said...

വാഴയുടെ ആദ്യ കവിതയ്ക്ക് കമന്റാന്‍ കഴിഞ്ഞില്ല.ഒറ്റ വായിക്കലില്‍ വാഴയിലെ കവി കൂടുതല്‍ ആഴത്തില്‍ വേരൂന്നിയ പോലെ തോന്നുന്നു.
ആശംസകള്‍..
കൂടുതല്‍ വായനുമായി വീണ്ടും വരാം...

വാഴക്കോടന്‍ഫാന്‍സ്‌ ‍// vazhakodan fans said...

"ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്."

മനുഷ്യ ബന്ധങ്ങള്‍ ആഴതിലായിരിക്കണം... നൈമിഷികമായ ഈ ലോകത്ത്‌ പക്ഷെ മനുഷ്യന്‍ മറന്നുപോകുന്നതും ഈ ആഴമില്ലായ്മയാണ്... എന്തിനോ വേണ്ടി കുതിക്കുന്ന മനുഷ്യന്‍ തനിക്കു ചുറ്റുപാടുമുള്ള സഹജീവികളെ കാണാന്‍ മറന്നു പോകുന്നു.....ഒരാള്‍ തന്നില്‍ നിന്നകന്നു പോകുമ്പോള്‍ ഒരിറ്റു കണ്ണുനീര്‍ പൊടിയുന്നുവെങ്കില്‍ ആ ബന്ധം ഉറപ്പുള്ളതാകും....

"അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ
മരവിച്ച അസ്ഥികളില്‍
ജ്വാലയായ് പടര്‍ന്നും
ഞരമ്പില്‍ തുടിപ്പുകള്‍
താളമിട്ട മധുരമുള്ള
ഒരു കൊച്ചു വാക്ക്!"

തന്‍റെ പ്രണയിനി തന്നോട്‌ പറഞ്ഞ വാക്കുകള്‍, കവിയുടെ ഭൂത കാല സ്മരണകള്‍ തികട്ടി വരുന്ന വാക്കുകള്‍... അന്നവള്‍ തന്നോട്‌ പറഞ്ഞതും ഇന്നും മനസ്സില്‍ വിങ്ങുന്നതുമായ ഒട്ടനേകം വാക്കുകള്‍...ഒരുപാടില്ലെങ്കിലും ഓരോ വാക്കുകളെയും കവി തന്‍റെ തന്നെ ലോകത്തേക്ക്‌ അഴിച്ചു വിടുന്നു...ആ വാക്കുകള്‍ തന്‍റെ ശക്തിയായിരുന്നുവെന്നു തിരിച്ചറിയപ്പെടുന്നു...

"ഏറെ ഉറക്കങ്ങളെ
ആഴത്തില്‍ മുറിപ്പെടുത്തി
കിനാവില്‍ വിരുന്നെത്തിയിട്ടും
ചിതറിയ വളപ്പൊട്ടുകളില്‍
കണ്ണീരുപ്പ് കലര്‍ത്തിയിട്ടുണ്ട്
കളിവാക്കുകള്‍"

ഉറക്കത്തിന്‍്റ അന്ത്യയാമങ്ങളില് താന്‍ കാണുന്ന സ്വപ്നങ്ങളില്‍ പോലും അവളുടെ വാക്കുകള്‍ കവി തിരിച്ചറിയുന്നു....അവളവനോട് പറഞ്ഞ കളിവാക്കുകള്‍.... തന്‍റെ പ്രണയിനിയോട് പറഞ്ഞ മധുര വാക്കുകള്‍....പക്ഷെ ആ വാക്കുകള്‍ ഇന്ന് കവിക്ക്‌ കണ്ണീരിന്‍റെ അടയാളമാണ്....

"നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം"

അന്ന് ആ കടല്‍ തീരത്ത് ആത്മാര്‍ഥതയോടെ എഴുതിയ ആ വാക്കുകള്‍... പക്ഷെ ഇന്ന് അവനു പരിഹാസമാണ്.... ജീവിതത്തിന്റെ വഴിത്താരയില്‍ ആ വാക്കുകള്‍ അവനെ നോക്കി കൊഞ്ഞനം കുത്തുന്നു... പ്രണയത്തിന്റെ ചാപല്യതയോ അതോ പ്രണയത്തെ വ്യഭിചരിക്കപ്പെട്ടതോ?


"ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!"

അവസാനം എല്ലാ കാമുകന്മാരെയും പോലെ അവനും അവന്‍റെ തെറ്റുകള്‍ തിരിച്ചറിയുന്നു... പക്ഷെ കാലം അതാരെയും കാത്തിരിക്കുന്നില്ലല്ലോ.... വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമായി അവശേഷിക്കുന്നു... അപ്പോഴും///

lekshmi. lachu said...

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

നല്ലവരികള്‍...ചിലര്‍ പറഞു പോകുന്ന വാക്കുകള്‍ ജീവിതാവസാനം വരെയും നമ്മളെ വിടാതെ പിന്‍തുടരും....ആശംസകള്‍ സുഹൃത്തേ...

Anitha Madhav said...

"നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം"

എനിക്കും ഏറ്റവും ഇഷ്ടപെട്ടത്ത് ഈ വരികള്‍ തന്നെ!
ആത്മാര്‍ഥതയോടെ എഴുതിയ ആ വാക്കുകള്‍... പക്ഷെ ഇന്ന് പരിഹാസമാണ്.... :)

കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ! ആശംസകളോടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേണ്ട വാഴേ, ആ വാക്ക് അവിടെയിരിക്കട്ടെ. ഇതു പോലെ കവിതയായി പെയ്യട്ടെ ആ വാക്ക്.

Sureshkumar Punjhayil said...

Ithu verum vaakkalla...Marannu vechathumalla...!

Manoharam, Ashamsakal,....!!!

സച്ചിന്‍ // SachiN said...

പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്!
തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

വേണ്ട വാഴേ, ആ വാക്ക് അവിടെയിരിക്കട്ടെ!
ആശംസകള്‍.... തുടരുക ഇനിയും

the man to walk with said...

orikkalum marakkathirikkan marannu vacha vaakku ..
ishtaayi ..ashamsakal

noordheen said...

അവള്‍ മറന്നുവെച്ച
ഒരു വാക്ക്
തറഞ്ഞിരിപ്പുണ്ടാകണം
കണ്ണേറുകൊള്ളാതെ
ഉള്ളിലെവിടെയോ.....

എന്റെയും :)
കവിത നന്നായിട്ടുണ്ട്! ആശംസകളോടെ...

Junaiths said...

നീ മറന്നു വെച്ചാ
വെറും വാക്ക്!

പാവപ്പെട്ടവൻ said...

മരവിച്ച അസ്ഥികളില്‍

ജ്വാലയായ് പടര്‍ന്നും

ഞരമ്പില്‍ തുടിപ്പുകള്‍

താളമിട്ട മധുരമുള്ള

ഒരു കൊച്ചു വാക്ക്!

ആശംസകള്‍.... തുടരുക ഇനിയും

kichu / കിച്ചു said...

കൊള്ളാലോ നോക്കും വാക്കും വരികളും.. എഴുതി തെളിയുന്നു.. ഗുഡ്
നന്മകള്‍ നേരുന്നു

Husnu said...

I could feel your lost love!
excellent! good work!
congrats!

പാവത്താൻ said...

കടലകലങ്ങളില്‍ നിന്നും നോവുന്ന വാക്കിന്റെ സംഗീതം.പറഞ്ഞു നോവിച്ചവ.. പറയാന്‍ മടിച്ചവ, മറന്നവ, വാക്കുകളുടെ ഉത്സവങ്ങള്‍.

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,

Fans :)

Midhin Mohan said...

വിശല്യഘ്ന മര്‍മത്തില്‍ തറച്ച 'ശല്യം'(foreign body) പോലെയാണ് ചില വാക്കുകള്‍.... വേദന കൊണ്ടു കൂടെ കൊണ്ടു നടക്കാനും വയ്യ, 'മറവി ശസ്ത്രം' ഉപയോഗിച്ചു എടുത്തു കളയാനും വയ്യ....

നല്ല കവിത....

തിരൂര്‍ക്കാരന്‍ said...

നല്ല വരികള്‍..
"വാക്ക്" അങ്ങിനെയാണ്...ഒരിക്കലും വാക്ക് പാലിക്കില്ല..

ഗോപി വെട്ടിക്കാട്ട് said...

നല്ല കവിത... ഒരുപാട്‌ ഇഷ്ടായി ...

ശ്രീലാല്‍ said...

നന്നായിട്ടുണ്ട് വാഴേ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉപയോഗിച്ച ശേഷം മറന്നുവെച്ച വെറും ഒരായുധം !
ലോകത്തിലെ എറ്റവും മൂർച്ചകൂടിയയ ആയുധം വാക്കാണെന്ന് പറയുന്നൂ...

Unknown said...

കവിത നന്നായിട്ടുണ്ട്. ആശംസകളോടെ

NAZEER HASSAN said...

ആഴത്തില്‍ വേരുകള്‍
വളര്‍ന്നതിനാലാവണം
പറിച്ചെടുത്തതിന്‍
പാതി മുറിഞ്ഞിരുന്നത്.

maji,
കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ! ആശംസകളോടെ..

siva // ശിവ said...

നന്നായിരിക്കുന്നു...

ഷൈജു കോട്ടാത്തല said...

വാക്ക് ജ്വലിയ്ക്കുന്നു

sHihab mOgraL said...

"ഇന്നീ കടലകലത്തിന്റെ
മറുകരയണയാനൊരു
കടത്തിനായ് കണ്ണെറിയവേ
പെണ്ണേ!ഓര്‍ത്തില്ലല്ലോ
നേരമേറെ വൈകിയെന്ന്.."

എഴുത്തിലെ മാറ്റം ആഴങ്ങളിലേക്കാണല്ലോ... :)
തുടരുക..

yousufpa said...

അങ്ങിനെ വാഴ ഇവിടെയും വെച്ചു അല്ലേ.......

വാഴയുടെ മനസ്സിന്‍റെ ആഴം എഴുത്തിലുണ്ട്.

എല്ലാ ആശമ്സകളും .

sumitha said...

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുമല്ലോ!

ഇഷ്ടമായി വാഴക്കോടാ

Anonymous said...

വാഴയുടെ മനസ്സിന്‍റെ ആഴം എഴുത്തിലുണ്ട്.

ആശംസകള്‍
തുടരുക ഇനിയും ... :)

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

Husnu said...

Beautiful poem.
Very good.
Keep writing...
All the best

Unknown said...

നിനക്ക് ഞാനെന്നും

എനിക്ക് നീയെന്നും

പിരിയില്ല നാമെന്നും

മണ്ണിലെഴുതിയപ്പോഴും

പരിഹാസത്തോടെ വാക്ക്

നാണിച്ചിട്ടുണ്ടാവണം


ഇതാണ് സത്യം

Rafeek Wadakanchery said...

കവിതയെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ലെങ്കിലും ..ഈ കമന്റുകളില്‍ പകല്‍ കിനാവനും ,രാമചന്ദ്രന്‍ വെട്ടിക്കാടുമെല്ലാം നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു. ഇനിയും എഴുതി എഴുതി വളരട്ടെ..ഇടക്കു ഞങ്ങള്‍ ക്ക് ചിരിച്ച് "വളയാന്‍ " പോഴത്തരങ്ങളും വരട്ടെ.എന്റെ പ്രിയ സ്നേഹിതനു മനസ്സില്‍ തൊട്ട് ഒരായിരം ആശംസകള്‍

Anonymous said...

പിരിയില്ല നാമെന്നും

മണ്ണിലെഴുതിയപ്പോഴും

പരിഹാസത്തോടെ വാക്ക്

നാണിച്ചിട്ടുണ്ടാവണം


xcllant usage......... lovly styl

ജിജ സുബ്രഹ്മണ്യൻ said...

നല്ല കവിത.ഓരോ വരികളും മനസ്സിൽ തറയ്ക്കുന്നവ.ഏറെ ഇഷ്ടമായി ഈ വരികൾ

തേജസ്വിനി said...

വാക്കുകള്‍ പിന്തുടരുകതന്നെ ചെയ്യും....
നന്നായി ട്ടോ..

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിത, ആശംസകള്‍...

Unknown said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

CHITHIRATHONY said...

sure,vazhakkodan.
parayaam...
manoharam ee kavitha.
thudangiyatheyullu njaan ningale ariyaan.
thudarum iniyum vallappozhenkilum.
athinide nningalkkenneyariyaan,
kaanuka,paarijaathvum,athil enneyum.
parayaan vaakkukalude abhaavam
manoharamennu paranjaal kuravaayippokumo,ennoru shankhayum.........!

വിജയലക്ഷ്മി said...

marannuvecha vaakkinte vila nirnnayikkaanum marannathaavam llenkil manapoorwam bhaavichathavam..

Kuzhur Wilson said...

വാക്കേ വാക്കേ കൂടെവിടെ
-
എം.ഗോവിന്ദന്‍

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി!

തൃശൂര്‍കാരന്‍ ..... said...

നിനക്ക് ഞാനെന്നും
എനിക്ക് നീയെന്നും
പിരിയില്ല നാമെന്നും
മണ്ണിലെഴുതിയപ്പോഴും
പരിഹാസത്തോടെ വാക്ക്
നാണിച്ചിട്ടുണ്ടാവണം

ഏറെ ഇഷ്ടപ്പെട്ടു..

Akbar said...

കണ്ണേറുകൊള്ളാതെ ഉള്ളിലെവിടെയോ തറഞ്ഞിരിക്കുന്ന, ഞരമ്പില്‍ തുടിപ്പുകള്‍ ‍താളമിട്ട മധുരമുള്ള, ഏറെ ഉറക്കങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തി കിനാവില്‍ വിരുന്നെത്തുന്ന ഒരു കളിവാക്കു.

ഏതാണ് വാഴേ ആ കൊച്ചു വാക്ക്.
കവിതയുടെ ഉള്പോളകങ്ങളില്‍ ലയിച്ചു അതിന്റെ ആന്തരിക അണ്ട കടാഹങ്ങളിലേക്ക് ആഴ്ന്നിറങ്ങണമെന്നുണ്ട്. പക്ഷെ പിന്നീട് ആരാണ് എന്നെ തിരുച്ചു മുകളിലേക്ക് കയറ്റുക. അത് കൊണ്ടാണ് വാഴയോട് നേരിട്ട് ചോദിക്കുന്നത്. ഏതാണാ ആ വാക്ക്.

mazhamekhangal said...

very nice!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആഴത്തിൽ വേരുകളോടിയത് പറിച്ചെടുക്കരുതായിരുന്നു....
പറിച്ചെടുത്തതിൽ പാതിമുറിഞ്ഞത്
ഇനി മണ്ണിട്ടു മൂടുക...
“പിരിയില്ല നാം“ എന്നു മണ്ണിലെഴുതിയപ്പോൾ പരിഹാസത്തോടെ ചിരിച്ച അതേ മണ്ണ്കൊണ്ട് തന്നെയാകട്ടെ....!!

അക്ഷരപകര്‍ച്ചകള്‍. said...

Marakkuka enna manushya manassinde daurbalyathe ethra nannayi thangal avatharippichirikkunnu? Parayuvan eluppamulla vakkanau engilum ulkkollan ethra prayasanmanu athu. Kadalinu marukarayethan kadathu thonikku kathirikkkuna ellavareyum nokki aa vaakkum parihasa chiri pozhikkunnu.
ആശംസകള്‍ [ Ithu thazhe ninnum moshtichu copy & Paste cheythathanu.]

sm sadique said...

പ്രണയങ്ങള്‍ ഏറെയും കണ്നീരുപ്പു കലര്‍ന്നത് ? ലാളിത്യമുള്ള വരികള്‍ .

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു, മാഷേ.....
കവിതയില്‍ തെളിയുന്നു നീ...

Jishad Cronic said...

ഒരു വാക്കു പറയാന്‍ ഞാന്‍ മറക്കുന്നില്ല കേട്ടോ.... വളരെ നന്നായി....

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.

Jishad Cronic said...

എല്ലാ ആശം‌സകളും നേരുന്നു..

K V Madhu said...

തിരിച്ചേല്‍പ്പിക്കാന്‍
നീ മറന്നു വെച്ചാ
വെറും വാക്ക്!

prayogangal touching....

കുസുമം ആര്‍ പുന്നപ്ര said...

kollam

jasim / jasimudeen said...

നല്ലത് ...

കുസുമം ആര്‍ പുന്നപ്ര said...

new post ille/ kollam kavitha

Pranavam Ravikumar said...

Good!

:-)

Unknown said...

ini marakkaruthu

Noushad Koodaranhi said...

ഒരു വാക്കില്‍ നിന്ന്,
ഒരു ജനതയും,സ്വപ്നങ്ങളും..
ഒരു മറുവാക്കില്‍ നിന്ന്,
ഇടിത്തീ..
ഇനി നാമിവിടെ നില്‍ക്കേണ്ട.
പ്രണയ തുരുത്തുകള്‍ തേടാം..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വേരുള്ള വാക്കുകള്‍..!

SUJITH KAYYUR said...

നീ മറന്നു വെച്ചാ
വെറും വാക്ക്!
പറയാന്‍ ഏറെ...

Raman said...

kollaaam tta

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി.